പാകിസ്ഥാൻ ടീമിന് ബിരിയാണി നിരോധനം; ഫിറ്റ്നസിനായി ബാർബിക്യു
Last Updated:
2019 ലോകകപ്പ് മത്സരവേളയിൽ ഫിറ്റ്നസ് ഇല്ലാത്തതിന്‍റെ പേരിൽ പാകിസ്ഥാനി സ്കിപ്പർ സർഫറാസ് അഹ്മദ് ട്രോളുകൾക്ക് വിധേയനായിരുന്നു.
ഇസ്ലാമബാദ്: പാകിസ്ഥാന്‍റെ ആഭ്യന്തരക്രിക്കറ്റ് ടൂർണമെന്‍റുകളിലും ദേശീയക്യാമ്പിലും പങ്കെടുക്കുന്ന കളിക്കാരുടെ ഭക്ഷണത്തിൽ നിന്ന് ചുവന്ന മാംസം, ബിരിയാണി, ഡെസേർട്ട് എന്നിവ കോച്ച് മിസ്ബ ഉൾ ഹഖ് നിരോധിച്ചു. 2019 ലോകകപ്പ് മത്സരവേളയിൽ ഫിറ്റ്നസ് ഇല്ലാത്തതിന്‍റെ പേരിൽ പാകിസ്ഥാനി സ്കിപ്പർ സർഫറാസ് അഹ്മദ് ട്രോളുകൾക്ക് വിധേയനായിരുന്നു. ഇതിനു പിന്നാലെയാണ്, പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് കളിക്കാരുടെ ഭക്ഷണകാര്യത്തിൽ ഇത്തരമൊരു കടുത്ത തീരുമാനമെടുത്തിരിക്കുന്നത്.
ആഭ്യന്തര സീസണിലും ദേശീയ ക്യാമ്പിലും കളിക്കാർക്ക് 'കനത്തിലുള്ള' ഭക്ഷണക്രമം ലഭ്യമാകില്ലെന്ന് വ്യക്തമാക്കി മിസ്ബ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. "കളിക്കാർക്ക് ബിരിയാണിയോ അല്ലെങ്കിൽ എണ്ണ അധികമുള്ള ചുവന്ന മാംസമോ മധുരപലഹാരങ്ങളോ ലഭിക്കുന്നതല്ല" - ക്വായിദ്-ഇ-അസം ട്രോഫി കളികളിൽ പങ്കെടുക്കുന്ന കളിക്കാർക്ക് ഭക്ഷണം നൽകുന്ന കാറ്ററിംഗ് കമ്പനിയിലെ അംഗമാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ ആഭ്യന്തര സീസണുകളിലും ദേശീയ ക്യാമ്പുകളിലും ബാർബിക്യൂ ഇനങ്ങളും ധാരാളം പഴങ്ങൾ ഉൾപ്പെട്ട പാസ്തയും മാത്രമേ മെനുവിൽ ഉണ്ടായിരിക്കാവൂ എന്നും മിസ്ബ ഉത്തരവ് പുറപ്പെടുവിച്ചു. പാകിസ്ഥാൻ കളിക്കാർക്ക് ദേശീയ ടീമിനായി കളിക്കാത്തപ്പോൾ ജങ്ക് ഫുഡിനോടും സമ്പന്നമായ എണ്ണമയമുള്ള വിഭവങ്ങളോടും താൽപ്പര്യമുണ്ടെന്ന് അറിയാമെങ്കിലും എല്ലാ കളിക്കാരോടും അവരുടെ ഫിറ്റ്നസ്, ഡയറ്റ് പ്ലാനുകളിൽ ഒരു ലോഗ് ബുക്ക് സൂക്ഷിക്കുമെന്ന് മിസ്ബ അറിയിച്ചിട്ടുണ്ട്.
advertisement
43 വയസ്സ് വരെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച 45 വയസുള്ള കളിക്കാരനായി ഇപ്പോഴും സജീവമായിട്ടുള്ള മിസ്ബ ഉയർന്ന ഫിറ്റ്നസ് നിലവാരം പുലർത്തുന്നതിനുള്ള ഒരു മാതൃകയാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 17, 2019 3:39 PM IST