'നിയമത്തെ മാനിക്കുന്നു; പക്ഷേ തലയ്ക്ക് യോജിക്കുന്ന ഹെൽമെറ്റ് കിട്ടാനില്ല'; നിസ്സഹായാവസ്ഥ വെളിപ്പെടുത്തി യാത്രക്കാരൻ

news18
Updated: September 16, 2019, 11:35 PM IST
'നിയമത്തെ മാനിക്കുന്നു; പക്ഷേ തലയ്ക്ക് യോജിക്കുന്ന ഹെൽമെറ്റ് കിട്ടാനില്ല'; നിസ്സഹായാവസ്ഥ വെളിപ്പെടുത്തി യാത്രക്കാരൻ
  • News18
  • Last Updated: September 16, 2019, 11:35 PM IST
  • Share this:
അഹമ്മദാബാദ്: ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ ഛോട്ടാ ഉദെപൂർ ജില്ലയിലെ ബോഡേലി ടൗണിൽ യാത്രക്കാരനായ സാക്കിർ മേമനെ തടഞ്ഞ ഗുജറാത്ത് പൊലീസ് ഞെട്ടി. 2019 ലെ പുതിയ മോട്ടോർ വാഹന (ഭേദഗതി) നിയമം ലംഘിച്ചതിന് ട്രാഫിക് പിഴ ചുമത്താനായിരുന്നു പൊലീസിന്റെ ശ്രമം. എന്നാൽ സാക്കിറിന്റെ വാക്ക് കേട്ടതോടെ പൊലീസ് വെട്ടിലായി. തലയുടെ വലുപ്പം കൂടുതലായതിനാൽ യോജിച്ച ഹെൽമെറ്റ് വിപണിയിൽ ലഭ്യമല്ലെന്നായിരുന്നു സാക്കിറിന്റെ വാദം.

'ഞാൻ നിയമത്തെ മാനിക്കുന്നു, ഹെൽമെറ്റ് ധരിച്ച് നിയമം പാലിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഹെൽമെറ്റ് വിൽക്കുന്ന എല്ലാ കടകളിലും ഞാൻ പോയി, പക്ഷേ എന്റെ തലയ്ക്ക് യോജിക്കുന്ന ഹെൽമെറ്റ് കണ്ടെത്താൻ കഴിഞ്ഞില്ല.വണ്ടിയുടെ എല്ലാ രേഖകളും എന്റെ പക്കലുണ്ട്. എന്നാൽ ഹെൽമെറ്റിനെ സംബന്ധിച്ചിടത്തോളം ഞാൻ നിസ്സഹായനാണ്. എന്റെ ഈ പ്രശ്നത്തെക്കുറിച്ച് ഞാൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്'- സാക്കിർ മേമൻ ന്യൂസ് 18 നോട് പറഞ്ഞു.ബൊഡേലി ടൗണിൽ സാക്കിറിന് സ്വന്തമായി ഒരു പഴക്കടയുണ്ട്. തലയുടെ വലുപ്പം കാരണം മോട്ടോർ ബൈക്കിൽ പോകുമ്പോഴെല്ലാം പോക്കറ്റ് കാലിയാകുന്നുവെന്ന് കുടുംബാംഗങ്ങൾ ആശങ്കപ്പെടുന്നു. 'ഇത് വസ്തുതാപരമാണ്. ഹെൽമെറ്റ് ധരിക്കാത്തതിന് ഞങ്ങൾ അദ്ദേഹത്തിന് പിഴ ചുമത്തിയിട്ടില്ല. അദ്ദേഹം നിയമം പാലിക്കുന്ന ആളാണ്, മോട്ടോർ ബൈക്ക് ഓടിക്കുമ്പോൾ ആവശ്യമായ എല്ലാ രേഖകളും സൂക്ഷിക്കുന്നു'- ബൊഡേലി ടൗണിലെ ട്രാഫിക് ബ്രാഞ്ച് അസിസ്റ്റന്റ്-സബ് ഇൻസ്പെക്ടർ വസന്ത് രത്വ പറഞ്ഞു.

പുതിയ മോട്ടോർ വാഹന നിയമപ്രകാരമുള്ള പിഴ കുറയ്ക്കുന്നതായി ഗുജറാത്ത് സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ നിരക്കനുസരിച്ച്, ഹെൽമെറ്റ് ധരിക്കാത്തതിന്റെ പിഴ 1,000 രൂപയിൽ നിന്ന് 500 രൂപയായി കുറച്ചിട്ടുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്ക് 1000 രൂപയ്ക്ക് പകരം 500 രൂപ ഈടാക്കാനാണ് തീരുമാനം.
First published: September 16, 2019, 11:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading