ഐപിഎല്‍ ടീമുകള്‍ കണ്ടോളൂ; പ്രായത്തെ വെല്ലുന്ന പ്രകടനവുമായി മക്കല്ലം
Last Updated:
പെര്‍ത്ത്: ഇക്കൊല്ലത്തെ ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും ശ്രദ്ധനേടിയത് ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തെ ടീമുകള്‍ ഒഴിവാക്കിയതായിരുന്നു. ലേലത്തിന്റെ രണ്ടു റൗണ്ടിലും മക്കല്ലത്തിനായി പണം മുടക്കാന്‍ ടീമുകള്‍ മടിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഐപിഎല്ലിനും തന്റെ മുന്‍ടീമിനും നന്ദിയര്‍പ്പിച്ച് താരം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബിഗ്ബാഷ് ലീഗില്‍ പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ഐപിഎല്‍ ടീമുകളെ മോഹിപ്പിക്കുകയാണ് മക്കല്ലം.
ബ്രിസ്ബേന്‍ ഹീറ്റ് താരമായ മക്കല്ലത്തിനെ ബൗണ്ടറി ലൈനിലെ ഫീല്‍ഡിങ്ങ് ഫീഡിയോയാണ് ക്രിക്കറ്റ് ലോകത്ത ചര്‍ച്ചയാകുന്നത്. സ്‌കോച്ചേര്‍സിനെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ അക്രോബാറ്റിക് പ്രകടനം.
Also Read: 'വീഴ്ത്തിയത് പെയ്‌നിനെയല്ല, ക്രിക്കറ്റിനെ'; ഓസീസ് നായകനെ പുറത്താക്കിയ കുല്‍ദീപിന്റെ അത്ഭുത ബോള്‍
സ്‌കോച്ചേര്‍സ് ഇന്നിങ്‌സിന്റെ 14 ാം ഓവറിലാണ് സംഭവം. ലോങ്ങ് ഓഫില്‍ നില്‍ക്കുന്ന താരത്തിനു സമീപത്തൂടെ ബൗണ്ടറി ലൈന്‍ ലക്ഷ്യമാക്കി പറന്ന പന്താണ് താരം ചാടിപ്പിടിച്ചത്. പുറകോട്ട് ചാടിയായിരുന്നു ഒറ്റക്കൈയ്യില്‍ താരം പന്ത് പിടിച്ചെടുത്തത്. എന്നാല്‍ താഴെ വീഴുന്നതിനിടെ താരത്തിന്റെ കൈയ്യില്‍ നിന്ന് പന്ത് നഷ്ടമാവുകയും ചെയ്തു.
advertisement
That leap 😱😱😱#BBL #BBL08 #FoxCricket pic.twitter.com/zufi2Mccco
— Fox Cricket (@FoxCricket) January 5, 2019
Dont Miss: രാഹുലിന്റെ സത്യസന്ധതയ്ക്ക് അമ്പയറിന്റെ അഭിനന്ദനം
ഈ നൂറ്റാണ്ടിന്റെ ക്യാച്ച് നഷ്ടപ്പെട്ടിരിക്കുന്നെന്നായിരുന്നു കമന്റേറ്റര്‍മാര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ സ്റ്റേഡിയത്തിലെ ലൈറ്റിന്റെ പ്രശ്‌നമാണ് ക്യാച്ച നഷ്ടമാകാന്‍ കാരണമെന്നായിരുന്നു ടീമിന്റെ പ്രതികരണം.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2019 8:07 PM IST