നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Brett Lee |ലീ പഴയ പുലി തന്നെ; മകന് നേരെ പോലും ദയയില്ലാതെ തകര്‍പ്പന്‍ യോര്‍ക്കര്‍; വീഡിയോ കാണാം

  Brett Lee |ലീ പഴയ പുലി തന്നെ; മകന് നേരെ പോലും ദയയില്ലാതെ തകര്‍പ്പന്‍ യോര്‍ക്കര്‍; വീഡിയോ കാണാം

  തന്റെ കരിയറില്‍ ഏറെ മികവോടെ യോര്‍ക്കറുകള്‍ വര്‍ഷിച്ചിരുന്ന ലീ അതേ വജ്രായുധം ഉപയോഗിച്ച് മകനെ പുറത്താക്കുന്നതാണ് വിഡിയോയില്‍

  • Share this:
   ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ മുന്‍ നിരയില്‍ സ്ഥാനമുള്ള വ്യക്തിയാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ ബ്രെറ്റ് ലീ(Brett Lee). തീപാറുന്ന പന്തുകളുമായി ലീ ബൗളിങ്ങിനിറങ്ങിയാല്‍ ഏതൊരു ബാറ്റ്‌സ്മാനും ഒന്ന് പതറുമായിരുന്നു.

   അതിപ്പോള്‍ സ്വന്തം മകനെതിരെ ആണെങ്കില്‍ പോലും തന്റെ ബൗളിങ്ങില്‍ ഒരു ദയയുമുണ്ടാകില്ല എന്നാണ് ഇപ്പോള്‍ വൈറലാകുന്ന ഒരു വീഡിയോ(viral video) തെളിയിക്കുന്നത്.

   വീട്ടുമുറ്റത്തെ ക്രിക്കറ്റ് കളിക്കിടെ മകനെ യോര്‍ക്കര്‍ എറിഞ്ഞു വീഴ്ത്തുന്ന ലീയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ കരിയറില്‍ ഏറെ മികവോടെ യോര്‍ക്കറുകള്‍ വര്‍ഷിച്ചിരുന്ന ലീ അതേ വജ്രായുധം ഉപയോഗിച്ച് മകനെ പുറത്താക്കുന്നതാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്.

   ക്രിസ്മസ് അവധിക്കിടെ വീട്ടുമുറ്റത്ത് മകന്‍ പ്രിസ്റ്റണ്‍ ചാള്‍സുനുമൊത്തു ക്രിക്കറ്റ് കളിക്കുന്ന ലീയുടെ വീഡിയോയാണ് പുറത്തുവന്നത്. റണ്ണപ്പില്ലൊതെ വന്നു ലീ എറിയുന്ന യോര്‍ക്കര്‍ മകന്റെ മിഡില്‍ സ്റ്റമ്പ് തെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 'കണ്ണുചിമ്മിയാല്‍ നിങ്ങളുടെ സ്റ്റമ്പ് ലീ തെറിപ്പിക്കും' എന്ന കുറിപ്പോടെ ഓസ്ട്രേലിയന്‍ സ്പോര്‍ട്സ് ചാനലായ ഫോക്സ് ക്രിക്കറ്റാണ് വീഡിയോ പങ്കുവച്ചത്.


   രാജ്യാന്തര കരിയറില്‍ 76 ടെസ്റ്റുകളില്‍ നിന്ന് 310 വിക്കറ്റുകളും 221 ഏകദിനങ്ങളില്‍ നിന്ന് 380 വിക്കറ്റുകളും 25 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകളും ബ്രെറ്റ് ലീനേടിയിട്ടുണ്ട്. 2015-ല്‍ സജീവ ക്രിക്കറ്റില്‍ നിന്നു വിരമിച്ച താരം ഇപ്പോള്‍ കമന്ററി രംഗത്ത് സജീവമാണ്.

   Virat Kohli |സെഞ്ച്വറി ഇല്ലാതെ രണ്ടാം വര്‍ഷം; കോഹ്ലിയുടെ കരിയറില്‍ ഇതാദ്യം

   അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടാന്‍ കഴിയാതെ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഒരു വര്‍ഷം കൂടി കടന്നുപോകുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഇന്നിങ്‌സില്‍ 18 റണ്‍സ് നേടി പുറത്തായതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കോഹ്ലിയ്ക്ക് സെഞ്ച്വറി നേടാന്‍ സാധിക്കാതെ വരികയായിരുന്നു.

   അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റത്തിന് ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ട് വര്‍ഷം കോഹ്ലിയ്ക്ക് സെഞ്ചുറി നേടാന്‍ സാധിക്കാതെ പോകുന്നത്. 2008 ല്‍ അരങ്ങേറ്റം കുറിച്ച കോഹ്ലിയ്ക്ക് ആ വര്‍ഷം സെഞ്ച്വറി നേടാന്‍ സാധിച്ചില്ലയെങ്കിലും പിന്നീട് 2019 വരെയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടിയിരുന്നു. 2017 ലും 2018 ലും മാത്രമായി 22 സെഞ്ച്വറികളാണ് കോഹ്ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്.

   2021ല്‍ മൂന്ന് ഫോര്‍മാറ്റിലുമായി 24 മത്സരങ്ങള്‍ കളിച്ച കോഹ്ലി 37.07 ശരാശരിയില്‍ 964 റണ്‍സ് നേടിയിട്ടുണ്ട്. 10 ഫിഫ്റ്റി ഈ വര്‍ഷം നേടുവാന്‍ സാധിച്ചുവെങ്കിലും അഞ്ച് തവണ കോഹ്ലി ഈ വര്‍ഷം പൂജ്യത്തിന് പുറത്തായി. കഴിഞ്ഞ വര്‍ഷം 22 മത്സരങ്ങളില്‍ നിന്നും 36.60 ശരാശരിയില്‍ 842 റണ്‍സാണ് കോഹ്ലി നേടിയിരുന്നത്.

   2019 ല്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലാണ് കോഹ്ലി തന്റെ അവസാന സെഞ്ചുറി നേടിയത്. 446 മത്സരങ്ങളില്‍ നിന്നും 70 സെഞ്ചുറി നേടിയ കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ 100 സെഞ്ചുറി നേടിയ സച്ചിനും 71 സെഞ്ചുറി നേടിയ പോണ്ടിങിനും പുറകില്‍ മൂന്നാം സ്ഥാനത്താണുള്ളത്.

   ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 35 റണ്‍സ് നേടി പുറത്തായ കോഹ്ലിക്ക് രണ്ടാം ഇന്നിങ്‌സില്‍ 18 റണ്‍സ് നേടുവാന്‍ മാത്രമാണ് സാധിച്ചത്. രണ്ട് തവണയും കവര്‍ഡ്രൈവിന് ശ്രമിക്കവെയാണ് കോഹ്ലി പുറത്തായത്.
   Published by:Sarath Mohanan
   First published: