'ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ ടീമുകള്‍ ഏതൊക്കെ?' ചുണ്ടന്‍വള്ളപ്പോരാട്ടത്തെ അടുത്തറിയാന്‍ വെബ്സൈറ്റും

Last Updated:

മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്

തിരുവനന്തപുരം: കേരളത്തിന്റെ ഓളപ്പരപ്പുകളെ ആവേശത്തിരയിലാഴ്ത്താന്‍ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് തുടക്കം കുറിക്കുകയാണ്. ആഗസ്റ്റ് പത്തിന് ആരംഭിച്ച് മൂന്നുമാസം നീണ്ടു നില്‍ക്കുന്ന പോരാട്ടം നവംബര്‍ ഒന്നുവരെയാണ് നീണ്ടു നില്‍ക്കുക. ചാമ്പ്യന്‍സ് ബോട്ട ലീഗിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ വെബ്‌സൈറ്റും ഇതിനോടകം തുറന്നിട്ടുണ്ട്.
www.championsboatleague.in എന്ന സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് മത്സരക്രമങ്ങളും ടീമുകളുടെ വിവരങ്ങളും അറിയാന്‍ കഴിയും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിജയികള്‍ക്കുള്ള ട്രോഫിയും ചടങ്ങില്‍ അനാവരണം ചെയ്തിട്ടുണ്ട്. ജലോത്സവത്തിന്റെ വീഡിയോ, ജേഴ്‌സി എന്നിവയും പ്രകാശനം ചെയ്തിട്ടുണ്ട്.
Also Read: 'ഓളപ്പരപ്പില്‍ ആവേശം നിറയ്ക്കാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്' മത്സര തീയതികളും വേദികളുമറിയാം
ഫോട്ടോ ഗ്യാലറി, ബുക്കിങ് വിവരങ്ങള്‍, ടീമുകളുടെയും മത്സരക്രമങ്ങളുടെയും വിവരങ്ങള്‍ തുടങ്ങിയവയാണ് സൈറ്റിലുള്ളത്.
advertisement
സിബിഎല്ലില്‍ പങ്കെടുക്കുന്ന ടീമുകള്‍: പള്ളാത്തുരുത്തി ബോട്ട് ക്ലബ്, പൊലീസ് ബോട്ട് ക്ലബ്, യുബിസി കൈനകരി, എന്‍സിഡിസി കുമരകം, എടത്വ വില്ലേജ് ബോട്ട് ക്ലബ്, കെബിസി/എസ്എഫ്ബിസി കുമരകം, വേമ്പനാട് ബോട്ട് ക്ലബ്, കുമരകം ടൗണ്‍ ബോട്ട് ക്ലബ്, എടത്വ ബ്രദേഴ്സ് ബോട്ട് ക്ലബ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ ടീമുകള്‍ ഏതൊക്കെ?' ചുണ്ടന്‍വള്ളപ്പോരാട്ടത്തെ അടുത്തറിയാന്‍ വെബ്സൈറ്റും
Next Article
advertisement
'കേരള' വേണ്ട; സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണം: ബിജെപി പ്രധാനമന്ത്രിക്ക് കത്തയച്ചു
'കേരള' വേണ്ട; സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണം: ബിജെപി പ്രധാനമന്ത്രിക്ക് കത്തയച്ചു
  • കേരളത്തിന്റെ ഔദ്യോഗിക പേര് 'കേരളം' ആക്കണമെന്ന് പ്രധാനമന്ത്രിക്ക് ബിജെപി അധ്യക്ഷന്‍ കത്ത് നല്‍കി

  • 2024 ജൂണില്‍ നിയമസഭ പാസാക്കിയ പ്രമേയത്തിന് ബിജെപി പിന്തുണയുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി

  • മലയാള പൈതൃകം സംരക്ഷിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

View All
advertisement