advertisement

അക്സർ പട്ടേലിന്റെ 'ഹാട്രിക്' നഷ്ടമാക്കി രോഹിത് ശർമ; ഗ്രൗണ്ടിൽ ആഞ്ഞടിച്ച് ക്യാപ്റ്റന്റെ രോഷപ്രകടനം

Last Updated:

അക്സറിനെ തൊഴുത് ഖേദപ്രകടനം നടത്തുന്ന രോഹിത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി

(Screengrab/X)
(Screengrab/X)
ദുബായ്: ബംഗ്ലദേശിനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ അക്സർ പട്ടേലിന് ഹാട്രിക്ക് വിക്കറ്റ് നേടാനുള്ള സുവർണാവസരം ക്യാപ്റ്റൻ രോഹിത് ശർമയുടെ പിഴവിൽ നഷ്ടമായി. ബംഗ്ലദേശ് ഇന്നിങ്സിലെ ഒൻപതാം ഓവറിൽ ജേക്കർ അലിയെ പുറത്താക്കി ഹാട്രിക് തികയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു അക്സർ. എന്നാൽ ജേക്കര്‍ അലിയുടെ ബാറ്റിൽ തട്ടി ഉയർന്ന പന്ത് സ്ലിപ്പിൽ നിൽക്കുകയായിരുന്നു രോഹിത് ശർമ പാഴാക്കുകയായിരുന്നു. അനായാസ ക്യാച്ചാണ് ക്യാപ്റ്റൻ കൈവിട്ടത്.
ഒരു ഘട്ടത്തിൽ പന്ത് രോഹിത് കൈപ്പിടിയില്‍ ഒതുക്കിയെന്ന് തോന്നിച്ചിരുന്നെങ്കിലും ഇന്ത്യൻ ക്യാപ്റ്റന്റെ കയ്യിൽനിന്ന് താഴേക്കു വീഴുകയായിരുന്നു. ഇതോടെ അക്സർ നിരാശനായി. ക്യാച്ച് നഷ്ടപ്പെടുത്തിയതിലെ രോഷം ഗ്രൗണ്ടിൽ കൈകൊണ്ട് ആഞ്ഞടിച്ചാണ് രോഹിത് തീർത്തത്. അക്സറിനെ തൊഴുത് ഖേദപ്രകടനം നടത്തുന്ന രോഹിത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി.
advertisement
ഒൻപതാം ഓവറിൽ പറിയാനെത്തിയ അക്സർ രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റെടുത്തു. 25 റൺസെടുത്ത ഓപ്പണർ തൻസിദ് ഹസനാണ് പുറത്തായത്. ബംഗ്ലദേശ് താരത്തിന്റെ ബാറ്റിൽ‌ എഡ്ജായ പന്ത് രാഹുൽ പിടിച്ചെടുത്തു. അംപയർ ആദ്യം ഔട്ട് അനുവദിച്ചില്ലെങ്കിലും ഇന്ത്യൻ താരങ്ങൾ അപ്പീൽ തുടർന്നതോടെ വിക്കറ്റ് നൽകി. തൊട്ടടുത്ത പന്തിൽ മുഷ്ഫിഖർ റഹീമും സമാന രീതിയിൽ ഗോൾഡൻ ഡക്കായി. അതിനു ശേഷമായിരുന്നു രോഹിത് ക്യാച്ച് പാഴാക്കിയത്.
Summary: In a forgettable moment for Indian captain Rohit Sharma, he dropped the easiest of catches at slips off Jaker Ali to deprive Axar Patel of his first international hat-trick, in the 2025 Champions Trophy clash against Bangladesh in Dubai on Thursday.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
അക്സർ പട്ടേലിന്റെ 'ഹാട്രിക്' നഷ്ടമാക്കി രോഹിത് ശർമ; ഗ്രൗണ്ടിൽ ആഞ്ഞടിച്ച് ക്യാപ്റ്റന്റെ രോഷപ്രകടനം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement