മെസിയെ കാണാൻ അര ലക്ഷം രൂപയോ? ചൈനയിലെ അർജന്റീന-ഓസ്ട്രേലിയ മാച്ച് ടിക്കറ്റ് നിരക്കിനെതിരെ ആരാധകർ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2017ന് ശേഷം മെസി ഇതാദ്യമായാണ് ചൈനയിൽ എത്തുന്നത്. വൻ സുരക്ഷാ നടപടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ നടക്കുന്ന അർജന്റീന-ഓസ്ട്രേലിയ മാച്ചിന്റെ ടിക്കറ്റ് നിരക്ക് വൻ കൊള്ളയെന്ന് ആരാധകർ. മെസിയെ കാണാൻ ഇത്രയും പണം നൽകണോ എന്നാണ് പലരുടെയും ചോദ്യം. 680 ഡോളറാണ് ഏകദേശം (56,000 ഇന്ത്യൻ രൂപ) ഈ കളിയുടെ ടിക്കറ്റ് നിരക്ക്.
ജൂണ്‍ 15 ന് ചൈനീസ് തലസ്ഥാനമായ ബീജിംങ്ങിലെ വര്‍ക്കേഴ്സ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് മത്സരം. മെസി ആയിരിക്കും ടീമിനെ നയിക്കുക. ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1ന് അര്‍ജന്റീനയാണ് ജയിച്ചത്. ഇരു ടീമുകളും വീണ്ടും കളത്തിലിറങ്ങുമ്പോള്‍ സമാന പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
68,000 കാണികളെ ഉൾക്കൊള്ളാൻ സാധിക്കുന്ന സ്റ്റേഡിയമാണ് വര്‍ക്കേഴ്സ് സ്റ്റേഡിയം. മെസിയെ കാത്ത് നിരവധി ആരാധകർ ഇവിടെയുണ്ടെങ്കിലും ഇത്രയും വില ടിക്കറ്റിന് വേണ്ടിയിരുന്നില്ല എന്നാണ് പലരും പറയുന്നത്.
advertisement
ജൂൺ 5 മുതൽ, 8 വരെയുള്ള തീയതികളിൽ ആയിരിക്കും ടിക്കറ്റ് വിൽപനയെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ”ഇതെന്താ കൊള്ളയാണോ”? എന്നാണ് ചിലർ ചോദിക്കുന്നത്. ”ഇത്രയും പണം കൊടുത്താൽ മെസി നിങ്ങളെ ചുമലിൽ എടുത്തുകൊണ്ടു നടക്കുമോ?” എന്ന് ചോദിക്കുന്നവരുമുണ്ട്. 2017ന് ശേഷം മെസി ഇതാദ്യമായാണ് ചൈനയിൽ എത്തുന്നത്. വൻ സുരക്ഷാ നടപടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. സ്‌റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് കാണികൾ തിരിച്ചറിയൽ രേഖഖൾ നൽകേണ്ടതുണ്ട്.
advertisement
ഈ സീസണ്‍ അവസാനിക്കുന്നതോടെ ലയണല്‍ മെസ്സി ടീം വിടുമെന്ന് പി.എസ്.ജി. പരിശീലകന്‍ ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്രിസ്റ്റഫീ ഗാള്‍ട്ടിയര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി പ്രമുഖ ഫുട്ബോള്‍ ലേഖകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്‌തു. ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പി.എസ്.ജി ജഴ്‌സിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കുമെന്ന് പരിശീലകന്‍ അറിയിച്ചു. ‘ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞതിന്‍റെ അഭിമാനം എനിക്കുണ്ട്. പിഎസ്‌ജിയുടെ ഹോം മൈതാനത്ത് മെസിയുടെ അവസാന മത്സരമാകും ക്ലെര്‍മന്‍ ഫുട്ടിനെതിരെ’ എന്നും പരിശീലകന്‍ പറഞ്ഞു.
advertisement
മെസി പിഎസ്‌ജി വിടുമെന്ന് നേരത്തെ ഉറപ്പായതാണെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. മെസിക്കായി വലവിരിച്ച് മുന്‍ ക്ലബ് ബാഴ്‌സലോണയും സൗദി ക്ലബ് അൽ ഹിലാലും അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മിയാമിയും ചില പ്രീമിയര്‍ ലീഗ് ക്ലബുകളും രംഗത്തുണ്ട്.
ജൂണിൽ അവസാനിക്കുന്ന കരാർ പുതുക്കില്ലെന്ന് മെസി ക്ലബിനെ അറിയിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. 2021ലാണ് മെസ്സി ബാഴ്സിലോണ വിട്ട് പിഎസ്ജിയിൽ ചേർന്നത്. പിഎസ്ജി വിടുന്ന മെസ്സി സ്പാനിഷ് ക്ലബ് ബാഴ്സിലോണയിൽ ചേർന്നേക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 02, 2023 4:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
മെസിയെ കാണാൻ അര ലക്ഷം രൂപയോ? ചൈനയിലെ അർജന്റീന-ഓസ്ട്രേലിയ മാച്ച് ടിക്കറ്റ് നിരക്കിനെതിരെ ആരാധകർ