Lionel Messi | ലയണൽ മെസി PSG വിടും; സ്ഥിരീകരിച്ച് പരിശീലകന്‍ ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പി.എസ്.ജി. ജഴ്‌സിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കുമെന്ന് പരിശീലകന്‍ അറിയിച്ചു
ഈ സീസണ്‍ അവസാനിക്കുന്നതോടെ ലയണല്‍ മെസ്സി ടീം വിടുമെന്ന് പി.എസ്.ജി. പരിശീലകന്‍ ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍. ക്രിസ്റ്റഫീ ഗാള്‍ട്ടിയര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി പ്രമുഖ ഫുട്ബോള്‍ ലേഖകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്‌തു.
ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പി.എസ്.ജി. ജഴ്‌സിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കുമെന്ന് പരിശീലകന്‍ അറിയിച്ചു. ‘ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞതിന്‍റെ അഭിമാനം എനിക്കുണ്ട്. പിഎസ്‌ജിയുടെ ഹോം മൈതാനത്ത് മെസിയുടെ അവസാന മത്സരമാകും ക്ലെര്‍മന്‍ ഫുട്ടിനെതിരെ’ എന്നും പരിശീലകന്‍ പറഞ്ഞു.
മെസി പിഎസ്‌ജി വിടുമെന്ന് നേരത്തെ ഉറപ്പായതാണെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. മെസിക്കായി വലവിരിച്ച് മുന്‍ ക്ലബ് ബാഴ്‌സലോണയും സൗദി ക്ലബ് അൽ ഹിലാലും അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മിയാമിയും ചില പ്രീമിയര്‍ ലീഗ് ക്ലബുകളും രംഗത്തുണ്ട്.
advertisement
ജൂണിൽ അവസാനിക്കുന്ന കരാർ പുതുക്കില്ലെന്ന് മെസി ക്ലബിനെ അറിയിച്ചിരിക്കുന്നതായണ് റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. 2021ലാണ് മെസ്സി ബാർസിലോന വിട്ട് പിഎസ്ജിയിൽ ചേർന്നത്. പിഎസ്ജി വിടുന്ന മെസ്സി സ്പാനിഷ് ക്ലബ് ബാര്‍സിലോനയിൽ ചേർന്നേക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 01, 2023 7:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Lionel Messi | ലയണൽ മെസി PSG വിടും; സ്ഥിരീകരിച്ച് പരിശീലകന്‍ ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍