Copa America 2021 | കോപ്പാ അമേരിക്ക ടൂർണമെൻ്റ് മുടങ്ങുമോ? വിയോജിപ്പ് പ്രകടിപ്പിച്ച് കൂടുതൽ താരങ്ങൾ

Last Updated:

ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം ടീമൊന്നടങ്കം ടൂർണമെന്റ് ബ്രസീലിൽ വെച്ചു നടത്തുന്നതിന് എതിരാണെന്ന സൂചനകളാണ് കാസിമീറോ നൽകിയത്

copa_america
copa_america
കോപ്പാ അമേരിക്ക ടൂർണമെൻ്റിനെ വിടാതെ പിന്തുടരുകയാണ് പ്രതിസന്ധികൾ. പല വിധ പ്രശ്നങ്ങൾ കാരണം ടൂർണമെൻ്റ് നടത്താൻ ഉദ്ദേശിച്ച വേദികൾ മാറ്റി അവസാനം ജൂൺ 13നു ബ്രസീലിൽ വെച്ചു നടത്താൻ തീരുമാനമായെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ടൂർണമെൻ്റ് അടുക്കുംതോറും പുതിയ പുതിയ പ്രശ്നങ്ങൾ ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് വ്യാപനം ശക്തമായി കൊണ്ടിരിക്കുന്ന അവസ്ഥയാണ് ബ്രസീൽ ഉൾപ്പെടെയുള്ള ലാറ്റിനമേരിക്കയിലെ മിക്ക രാജ്യങ്ങളിലും ഉള്ളത്. ഇതിൽ ബ്രസീലിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്. രോഗം ബാധിച്ചു മരിച്ചവരിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ബ്രസീൽ. അതുകൊണ്ട് തന്നെ ബ്രസീലിലേക്ക് വേദി മാറ്റിയതിൽ ബ്രസീലിയൻ താരങ്ങളുൾപ്പെടെ നിരവധി പേർക്ക് ശക്തമായ എതിർപ്പുണ്ട്. ഇതിൽ നേരത്തെ തന്നെ ബ്രസീൽ താരങ്ങൾ നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ എതിർപ്പ് പ്രകടിപ്പിച്ച് കൂടുതൽ താരങ്ങൾ രംഗത്ത് വരുന്നതായാണ് റിപ്പോർട്ടുകൾ. എതിർപ്പുമായി കൂടുതൽ താരങ്ങൾ വരുന്ന സ്ഥിതിയിൽ ഇവരുടെയെല്ലാം എതിർപ്പുകളെ അവഗണിച്ച് ടൂർണമെൻ്റ് നടത്താൻ കഴിയുമോ എന്നത് സംശയമാണ്.
നേരത്തെ തന്നെ ബ്രസീൽ നായകനായ കാസിമീറോയും കൊളംബിയയുടെ പ്രധാന താരമായ ക്വാഡ്രാഡോയും ടൂർണമെന്റ് സംഘടിപ്പിക്കുന്നതിൽ തങ്ങൾക്കുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം ടീമൊന്നടങ്കം ടൂർണമെന്റ് ബ്രസീലിൽ വെച്ചു നടത്തുന്നതിന് എതിരാണെന്ന സൂചനകളാണ് കാസിമീറോ നൽകിയത്. അതേസമയം കൊളംബിയൻ താരമായ ക്വാഡ്രാഡോ തൻ്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് തൻ്റെ പ്രതികരണം അറിയിച്ചത്.
advertisement
ടൂർണമെൻ്റ് നടത്തുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്നത് ആതിഥേയരായ ബ്രസീൽ ടീം തന്നെയാണ്. ഈ പ്രതിഷേധ തീരുമാനത്തിന് പിന്തുണ നൽകാൻ മറ്റു രാജ്യങ്ങളിലെ താരങ്ങളുമുണ്ട്. യുറുഗ്വായ് താരങ്ങൾ ബ്രസീലിന് പിന്തുണ അറിയിച്ചിരുന്നു. യുറുഗ്വായ് താരങ്ങളായ ലൂയിസ് സുവാരസ്, എഡിസൺ കവാനി, മുസ്‌ലേര എന്നീ താരങ്ങളെല്ലാം കോപ്പാ അമേരിക്ക ടൂർണമെൻ്റ് നടത്തുന്നതിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു. ആരോഗ്യത്തിനാണ് പ്രധാന പരിഗണന നൽകേണ്ടതെന്നും അതുകൊണ്ട് തന്നെ ഇത്തരമൊരു സാഹചര്യത്തിൽ ഈ ടൂർണമെൻ്റ് നടത്തുന്നതിന് താൻ എതിരാണെന്നുമാണ് സുവാരസ് പറഞ്ഞത്.
advertisement
അതേസമയം അർജന്റീന നായകനായ ലയണൽ മെസ്സി ഇതുവരെയും തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ടൂർണമെൻ്റ് നടത്തുന്ന കാര്യത്തിൽ മെസ്സി തൻ്റെ സുഹൃത്തായ സുവാരസിൻ്റെ അഭിപ്രായം തേടിയിരുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും താരം ഇതുവരെയും ഒന്നും പ്രതികരിച്ചിട്ടില്ല. താരം നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ബ്രസീലിയൻ ടീമിന് പിന്തുണ നൽകുന്ന അഭിപ്രായം തന്നെയാകും മെസ്സിക്കും എന്നാണ് സ്‌പാനിഷ്‌ മാധ്യമമായ മുണ്ടോ ഡീപോർട്ടീവോ റിപ്പോർട്ടു ചെയ്യുന്നത്.
മറ്റൊരു ലാറ്റിനമേരിക്കൻ ടീമായ ചിലിയും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും മെസ്സി, സുവാരസ്, നെയ്‌മർ എന്നിവരുടെ സുഹൃത്തായ ക്ലൗഡിയോ ബ്രാവോയാണ് ചിലിയുടെ നായകൻ എന്നതിനാൽ ചിലി ടീമും വിയോജിപ്പ് പ്രകടിപ്പിക്കാൻ തന്നെയാണ് സാധ്യത. ഇക്വഡോർ കൂടി അവരുടെ അഭിപ്രായം അറിയിക്കാനുണ്ട്. വിയോജിപ്പുകൾ എല്ലാം ഉയരുമ്പോഴും ടൂർണമെന്റിന് അനുകൂല നിലപാടാണ് ബൊളീവിയ എടുത്തിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.
advertisement
Summary- Copa America tournament hosting tensions grow as more players comes forward marking their dissent for the tournament
മലയാളം വാർത്തകൾ/ വാർത്ത/Sports/
Copa America 2021 | കോപ്പാ അമേരിക്ക ടൂർണമെൻ്റ് മുടങ്ങുമോ? വിയോജിപ്പ് പ്രകടിപ്പിച്ച് കൂടുതൽ താരങ്ങൾ
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement