ലണ്ടന്‍: ക്രിക്കറ്റ് ലോകത്ത് ബൗണ്സറുകളേറ്റുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാകവെ ഹെല്‍മറ്റ് പരിഷ്കരിക്കൊനൊരുങ്ങി ക്രിക്കറ്റ് ഓസ്ട്രേലിയ. ആഷസ് ടെസ്റ്റിനിടെ ഓസീസ് താരങ്ങള്‍ക്ക് ബൗണ്‍സറുകള്‍ പ്രഹരമേല്പ്പിച്ചതിനു പിന്നാലെയാണ് ഓസീസ് ഹെല്‍മറ്റില്‍ മാറ്റംവരുത്താനൊരുങ്ങുന്നത്.
രണ്ടാം ആഷസിനിടെ ജോഫ്ര ആര്‍ച്ചറിന്റെ പന്തുകൊണ്ട് സ്മിത്തിന് പരിക്കേറ്റിരുന്നു. താരത്തിനു പകരക്കാരനായെത്തിയ ലബുഷാനെയ്ക്കും സമാനമായ പന്ത് നേരിടേണ്ടിയും വന്നിരുന്നു. ഇതോടെയാണ് കഴുത്തിനുകൂടി സുരക്ഷ നല്കുന്ന തരത്തിലുള്ള ഹെല്‍മെറ്റുകള്‍ താരങ്ങള്‍ക്ക് നിര്‍ബന്ധമാക്കാന്‍ ഓസീസ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മെഡിക്കല്‍ ബോര്‍ഡാണ് കഴുത്തിനും സുരക്ഷ നല്കുന്ന ഹെല്‍മറ്റുകള്‍ നിര്‍ബന്ധമാക്കുമെന്ന സൂചന നല്‍കിയത്. 2014 ല്‍ ഓസീസ് താരം ഹ്യൂസ് ബൗണ്‍സറേറ്റ് മരണപ്പെട്ടതിനു പിന്നാലെയാണ് താരങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഓസീസ് വര്‍ധിപ്പിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.