'വീണ്ടും കളത്തിലെത്തും, മികച്ച പ്രകടനം കാഴ്ചവെക്കും'; വിലക്ക് ചുരുക്കിയതിനെക്കുറിച്ച് ശ്രീശാന്ത്

Last Updated:

ഒരിക്കലും കീഴടങ്ങരുതെന്ന സന്ദേശമാണ് തന്റെ അനുഭവം നല്‍കുന്നത്

തിരുവനന്തപുരം: ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് മലയാളി താരം എസ് ശ്രീശാന്ത്. വീണ്ടും കളിക്കളത്തിലെത്തുമെന്നും മികച്ച പ്രകടനം കാഴ്ച വെക്കനാവുമെന്നും ശ്രീശാന്ത് ന്യൂസ് 18നോട് പ്രതികരിച്ചു. ബിസിസിഐ ഓംബുഡ്സ്മാന്‍ ഡി കെ ജെയിനാണ് താരത്തിന്റെ വിലക്ക് ചുരുക്കി ഉത്തരവിറക്കിയത്. ഇതിനു പിന്നാലെയാണ് ശ്രീശാന്തിന്റെ പ്രതികരണം.
വിലക്ക് കുറച്ചതില്‍ വളരേയേറെ സന്തോഷമുണ്ടെന്നും പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. 'ഫിറ്റ്‌നസില്‍ വിശ്വാസമുണ്ട്. നല്ല രീതിയില്‍ പരിശീലനം നടത്തിയിരുന്നു. ഒരിക്കലും കീഴടങ്ങരുതെന്ന സന്ദേശമാണ് തന്റെ അനുഭവം നല്‍കുന്നത്.' ശ്രീശാന്ത് ന്യൂസ് 18 നോട് പറഞ്ഞു.
Also Read: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു
കേരള ടീമിലുള്ള താരങ്ങളെല്ലാം തനിക്ക് നല്ല സപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും. ഇനി പരാതി പറയാനും ആരെയും കുറ്റപ്പെടുത്താനും ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. താനും കുടുംബവും സുഹൃത്തുക്കളും അനുഭവിച്ചത് പോലെയുള്ള അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്ന ആഗ്രഹം മാത്രമേയുള്ളുവെന്നും താരം പറയുന്നു.
advertisement
വിലക്ക് ഏഴുവര്‍ഷമായി കുറച്ചതോടെ അടുത്ത സെപ്റ്റംബര്‍മുതല്‍ താരത്തിന് കളത്തിലിറങ്ങാന്‍ കഴിയും. 2013 ലായിരുന്നു ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് അവസാനിക്കുന്നതോടെ ബിസിസിഐ അഫിലിയേറ്റഡ് ക്ലബ്ബുകളിലും ടീമുകളിലും താരത്തിന് കളിക്കാനാകും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'വീണ്ടും കളത്തിലെത്തും, മികച്ച പ്രകടനം കാഴ്ചവെക്കും'; വിലക്ക് ചുരുക്കിയതിനെക്കുറിച്ച് ശ്രീശാന്ത്
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement