തലയിൽ 20 തുന്നലുകളും തോളെല്ലിന് പൊട്ടലും; ടീമിൽ എടുക്കാത്തതിന് മുഖ്യപരിശീലകനെ ബാറ്റിനടിച്ച് താരങ്ങൾ

Last Updated:

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലേക്ക് പരിഗണിക്കാത്തതിനെ തുടർന്ന് അണ്ടർ-19 മുഖ്യ പരിശീലകനെ ക്രിക്കറ്റ് താരങ്ങൾ ആക്രമിക്കുകയായിരുന്നു

 (AFP Photo)
(AFP Photo)
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിൽ പ്രകോപിതരായ ക്രിക്കറ്റ് താരങ്ങൾ മുഖ്യപരിശീലകനെ മർദിച്ച് പരിക്കേല്‍പിച്ചതായി റിപ്പോർട്ട്. പോണ്ടിച്ചേരി ക്രിക്കറ്റ് അസോസിയേഷനിലെ (CAP) അണ്ടർ-19 മുഖ്യ പരിശീലകനായ എസ് വെങ്കടരാമനാണ് പരിക്കേറ്റത്. ടീമിലെടുക്കാത്തതിന് മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ 'കൊല്ലണമെന്ന ഉദ്ദേശത്തോടെ' ആക്രമിച്ചതായി ആരോപണം.
പരിശീലകന് തലയ്ക്ക് പരിക്കേൽക്കുകയും തോളെല്ലിന് പൊട്ടലേൽക്കുകയും ചെയ്തു. നെറ്റിയിൽ 20 തുന്നലുകൾ ഇടേണ്ടി വന്നു. ഡിസംബർ 8 ന് രാവിലെ വെങ്കടരാമൻ അസോസിയേഷൻ കോംപ്ലക്സിനുള്ളിലായിരിക്കുമ്പോളായിരുന്നു ആക്രമണമെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പോലീസ് എഫ്ഐആർ. രജിസ്റ്റർ ചെയ്തു. പ്രാദേശിക താരങ്ങളായ പ്രതികൾ ഒളിവിലാണ്.
"വെങ്കടരാമന് നെറ്റിയിൽ 20 തുന്നലുകളുണ്ട്, എങ്കിലും അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ആരോപണവിധേയരായ കളിക്കാർ ഒളിവിലാണ്, അവരെ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു. കൂടുതൽ വിവരങ്ങൾ യഥാസമയം വെളിപ്പെടുത്തും." - സെദരാപേട്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എസ് രാജേഷ് പറഞ്ഞു.
advertisement
ഭാരതിദാസൻ പോണ്ടിച്ചേരി ക്രിക്കറ്റേഴ്സ് ഫോറം സെക്രട്ടറി ജി ചന്ദ്രനാണ് മൂന്ന് ക്രിക്കറ്റ് താരങ്ങളെ ആക്രമിക്കാൻ പ്രേരിപ്പിച്ചതെന്ന് വെങ്കടരാമൻ പരാതിയില്‌ ആരോപിക്കുന്നു.
പരാതി ഇങ്ങനെ : "2025 ഡിസംബർ 8 ന് ഏകദേശം 11 മണിക്ക് ഞാൻ കോംപ്ലക്സിനുള്ളിലെ ഇൻഡോർ നെറ്റ്സിൽ ആയിരിക്കുമ്പോൾ, പോണ്ടിച്ചേരി സീനിയർ ക്രിക്കറ്റ് താരങ്ങളായ കാർത്തികേയൻ, അരവിന്ദരാജ്, സന്തോഷ് കുമാരൻ എന്നിവർ വന്ന് എന്നെ അസഭ്യം പറയുകയും സയ്യിദ് മുഷ്താഖ് അലി ട്രോഫി സ്ക്വാഡിൽ ഉൾപ്പെടുത്താത്തതിന് കാരണം ഞാനാണെന്ന് വാദിക്കുകയും ചെയ്തു. അരവിന്ദരാജ് എന്നെ പിടിച്ചുനിർത്തിയപ്പോൾ, സന്തോഷ് കുമാരന്റെ കൈയിലുണ്ടായിരുന്ന ബാറ്റ് കാർത്തികേയൻ എടുത്ത് എന്നെ കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചു. എന്നെ കൊന്നാൽ മാത്രമേ അവർക്ക് അവസരം ലഭിക്കൂ എന്ന് ചന്ദ്രൻ തങ്ങളോട് പറഞ്ഞതായി പറഞ്ഞാണ് അവർ എന്നെ അടിച്ചത്."
advertisement
എന്നാൽ‌, ഭാരതിദാസൻ പോണ്ടിച്ചേരി ക്രിക്കറ്റേഴ്സ് ഫോറം പ്രസിഡന്റ് സെന്തിൽ കുമാരൻ, ചന്ദ്രനെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു."വെങ്കടരാമന് മുൻപും നിരവധി കേസുകളുള്ളതായി രേഖകളുണ്ട്. പ്രാദേശിക ക്രിക്കറ്റ് താരങ്ങളോട് അദ്ദേഹം പലപ്പോഴും മോശമായ ഭാഷ ഉപയോഗിച്ച് പരുഷമായി പെരുമാറാറുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി CAP-ലെ നിരവധി പ്രശ്‌നങ്ങൾ ഞങ്ങൾ ബിസിസിഐയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതിനാൽ, ചന്ദ്രനോടുള്ള അദ്ദേഹത്തിന്റെ വിരോധവും പരസ്യമാണ്," കുമാരൻ പറഞ്ഞു.
Summary: A report indicates that cricketers, provoked over not being selected for the team for the Syed Mushtaq Ali Trophy tournament, assaulted and injured the head coach. The injured person is S. Venkataraman, the U-19 head coach of the Cricket Association of Pondicherry (CAP). It is alleged that three local cricketers attacked him 'with the intention of killing' him over his non-selection to the team.
മലയാളം വാർത്തകൾ/ വാർത്ത/Sports/
തലയിൽ 20 തുന്നലുകളും തോളെല്ലിന് പൊട്ടലും; ടീമിൽ എടുക്കാത്തതിന് മുഖ്യപരിശീലകനെ ബാറ്റിനടിച്ച് താരങ്ങൾ
Next Article
advertisement
തലയിൽ 20 തുന്നലുകളും തോളെല്ലിന് പൊട്ടലും; ടീമിൽ എടുക്കാത്തതിന് മുഖ്യപരിശീലകനെ ബാറ്റിനടിച്ച് താരങ്ങൾ
തലയിൽ 20 തുന്നലുകളും തോളെല്ലിന് പൊട്ടലും; ടീമിൽ എടുക്കാത്തതിന് മുഖ്യപരിശീലകനെ ബാറ്റിനടിച്ച് താരങ്ങൾ
  • സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീമിൽ പരിഗണിക്കാത്തതിനെ തുടർന്ന് പരിശീലകനെ മർദിച്ചു.

  • അണ്ടർ-19 പരിശീലകനായ എസ് വെങ്കടരാമന് തലയ്ക്ക് 20 തുന്നലുകളും തോളെല്ലിന് പൊട്ടലും.

  • ആക്രമണത്തിന് പിന്നിൽ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ, പോലീസ് അന്വേഷണം തുടരുന്നു.

View All
advertisement