ICC World cup 2019: 'ആധികാരികം' വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; ഓസീസിനെ വീഴ്ത്തിയത് 36 റണ്‍സിന്
Last Updated:
രണ്ടാം മത്സരത്തിലും ആധികാരിക ജയം തുടര്‍ന്ന് ഇന്ത്യ
ഓവല്‍: ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ആധികാരിക ജയം തുടര്‍ന്ന് ഇന്ത്യ. ഓസിസിനെ 36 റണ്‍സിനാണ് വിരാട് കോഹ്‌ലിയും സംഘവും പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സ് വിജയലക്ഷ്യത്തിലേക്ക ബാറ്റേന്തിയ ഓസീസിന് 316 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
മികച്ച തുടക്കം ലഭിച്ചിട്ടും പിന്നാലെ വന്നവര്‍ക്ക് താളം കണ്ടെത്താന്‍ കഴിയാതെ പോയതാണ് ഓസീസിനെ തോല്‍വിയിലേക്ക് നയിച്ചത്. ഓസീസിനായി മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത 70 പന്തില്‍ 69, ഡേവിഡ് വാര്‍ണര്‍ 84 പന്തില്‍ 56, ആരോണ്‍ ഫിഞ്ച് 35 പന്തില്‍ 36, ഉസ്മാന്‍ ഖവാജ 39 പന്തില്‍ 42, ഗ്ലെന്‍ മാക്‌സ്‌വെല്‍ 14 പന്തില്‍ 28 എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അവസാന നിമിഷം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആലക്‌സ് കാരി 35 പന്തില്‍ പുറത്താകാതെ 55 ആഞ്ഞടിച്ചെങ്കിലും ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ താരത്തിനും കഴിഞ്ഞില്ല.
advertisement
ഇന്ത്യക്കായി ബൂമ്രയും ഭൂവനേശ്വര്‍ കുമാറും മൂന്നുവിക്കറ്റും യൂസവേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റും നേടി. നേരത്തെ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഇടംപിടിച്ചത്. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 352 റണ്‍സെടുത്തത്.
ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 109 പന്തില്‍ 117, നായകന്‍ വിരാട് കോഹ്‌ലി 77 പന്തില്‍ 82, രോഹിത് ശര്‍മ 70 പന്തില്‍ 57, ഹര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 48, എംഎസ് ധോണി 14 പന്തില്‍ 27 എന്നിവരാണ് ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത്. കെഎല്‍ രാഹുല്‍ 3 പന്തില്‍ പുറത്താകാതെ 11 റണ്‍സും നേടി അവസാന നിമിഷം ആഞ്ഞടിച്ച ഇന്ത്യന്‍ താരങ്ങള്‍ ഓസീസിനെ കാഴ്ചക്കാരാക്കുകയായിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2019 11:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World cup 2019: 'ആധികാരികം' വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; ഓസീസിനെ വീഴ്ത്തിയത് 36 റണ്‍സിന്