സ്വന്തം ഹോട്ടലിൽ മൊറോക്കൻ ഭൂകമ്പബാധിതർക്ക് തണലൊരുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ
- Published by:Sarika KP
- news18-malayalam
Last Updated:
മാരാക്കേച്ചിലെ പ്രശസ്തമായ 'പെസ്റ്റാന CR7' ആഡംബര ഹോട്ടലാണ് താരം വിട്ടുനൽകിയത്.
ഭൂകമ്പം നാശം വിതച്ച മൊറോക്കോയിലെ ദുരന്തബാധിതർക്ക് കൈത്താങ്ങുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതിനു വേണ്ടി താരത്തിന്റെ ആഡംബര ഹോട്ടല്‍ വിട്ടുനൽകിയിരിക്കുകയാണ്. മാരാക്കേച്ചിലെ പ്രശസ്തമായ ‘പെസ്റ്റാന CR7’എന്ന ഹോട്ടലാണ് ഇതിനു വേണ്ടി താരം തുറന്ന് കൊടുത്തിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിനു മുൻപും ഇത്തരത്തിലുള്ള സഹായങ്ങളുമായി രംഗത്ത് വന്നിരുന്നു.
Cristiano Ronaldo’s Pestana CR7 hotel in Morocco has been approved as a refuge site for survivors of the large earthquake on Friday. [@marca] pic.twitter.com/LphYMROCzN
— TC (@totalcristiano) September 9, 2023
മൊറോക്കോയിൽ മരണം രണ്ടായിരം കടന്നു. ഔദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ 2012 ആയി. 2059പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങൾക്കും വീടുകളും അടിയിൽ നൂറുകണക്കിന് പേർ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. യാത്ര സംവിധാനം തരുമാറായത് രക്ഷപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
advertisement
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ അൽ-ഹൗസ് പ്രവിശ്യയിലാണ് പകുതിയിലധികം ആളുകളും മരിച്ചത്. ദുരന്തത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വിവിധ അറബ് രാജ്യങ്ങൾ മൊറോക്കോയ്ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 10, 2023 6:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സ്വന്തം ഹോട്ടലിൽ മൊറോക്കൻ ഭൂകമ്പബാധിതർക്ക് തണലൊരുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ