Morocco Earthquake| മൊറോക്കോയിൽ മരണ സംഖ്യ 2000 കടന്നു; രക്ഷാപ്രവർത്തനം തുടരുന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
ദുരന്തത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു
ഭൂകമ്പം നാശം വിതച്ച മൊറോക്കോയിൽ മരണം രണ്ടായിരം കടന്നു. ഔദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ 2012 ആയി. 2059പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങൾക്കും വീടുകളും അടിയിൽ നൂറുകണക്കിന് പേർ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. യാത്ര സംവിധാനം തരുമാറായത് രക്ഷപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ അൽ-ഹൗസ് പ്രവിശ്യയിലാണ് പകുതിയിലധികം ആളുകളും മരിച്ചത്. ദുരന്തത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വിവിധ അറബ് രാജ്യങ്ങൾ മൊറോക്കോയ്ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
#BREAKING UPDATE While you slept, here is CCTV footage I Authenticated of the heartbreaking moment in Morocco 🇲🇦 where at least 296 people are reported dead and over 150 injured after a 6.8 magnitude earthquake hit the country. This is very sad. They even felt it in Algeria 🇩🇿… pic.twitter.com/kcGdpXeElk
— Dr Olukemi Olunloyo (@Kemiolunloyo) September 9, 2023
advertisement
വെള്ളിയാഴ്ച്ച രാത്രി 11:11 നാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അൽ ഹൗസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് തരൗഡന്റ് പ്രവിശ്യയിലാണ്. 452 പേർ ഇവിടെ മരണപ്പെട്ടതായാണ് വിവരം.
1960ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തിൽ പൈതൃക നഗരമായ മരക്കേഷിൽ അടക്കം വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മാരാക്കേഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 10, 2023 8:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Morocco Earthquake| മൊറോക്കോയിൽ മരണ സംഖ്യ 2000 കടന്നു; രക്ഷാപ്രവർത്തനം തുടരുന്നു