ഖത്തർ ലോകകപ്പിൽ ആദ്യ സെമിയില്‍ അർജന്റീനയെ നേരിടാൻ ടീം സജ്ജമാണെന്ന് ക്രൊയേഷ്യൻ നയകൻ ലൂക്കാ മോഡ്രിച്ച്. ക്രൊയേഷ്യൻ മധ്യനിരയുടെ എഞ്ചിനായ ലൂക്കാ മോഡ്രിച്ച് അവസാന ലോകകപ്പാണ് കളിക്കുന്നത്.
”മെസിയെ പിടിച്ചുകെട്ടുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ടീം ഒറ്റക്കെട്ടായി അര്‍ജന്റീനയെ മറികടക്കും.” മോഡ്രിച്ച് മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘എന്നാല്‍ ഒരു കളിക്കാരനെതിരേ മാത്രം കളിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ സജ്ജരാണ്. ഞങ്ങളുടെ മികച്ച കളി പുറത്തെടുക്കാന്‍ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു’ മോഡ്രിച്ച് കൂട്ടിച്ചേർത്തു.
2018-ലെ ഫൈനലില്‍ ഫ്രാൻസിനോട് 4-2ന് പരാജയപ്പെട്ട് ടീമാണ് ക്രൊയേഷ്യ. എന്നാല്‍ ഈ ലോകകപ്പിലെ അഞ്ചു കളികളില്‍ ഒന്നില്‍പ്പോലും തോല്‍ക്കാതെയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്. ലോകറാങ്കിങ്ങില്‍ അര്‍ജന്റീന മൂന്നാമതും ക്രൊയേഷ്യ പന്ത്രണ്ടാമതുമാണ്.
Also Read-ലോകകിരീടത്തിലേക്ക് നടന്നടുത്ത് മെസി; അർജന്റീന-ക്രൊയേഷ്യ സെമിഫൈനൽ പോരാട്ടം
ആദ്യകളിയിൽ ദുർബലരായ സൗദി അറേബ്യയോട് പരാജയപ്പെട്ടതിന്റെ നാണക്കേടിൽ നിന്ന് അർജന്റൈൻ അപരാജിത യാത്ര മെസിപ്പടയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നത്. ക്രൊയേഷ്യ- അര്‍ജന്‍റീന സെമി ഫൈനൽ മത്സരം നിയന്ത്രിക്കുക ഇറ്റാലിയൻ റഫറി ഡാനിയേല ഓര്‍സാറ്റാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.