ഇന്ത്യയുടെ റാഷിദ് ഖാന്‍ ഇതാ; അത്ഭുത സ്പിന്നറെ അവതരിപ്പിച്ച് ദീപക് ചഹാര്‍
Last Updated:
ന്യൂഡല്‍ഹി: ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ താരമാണ് അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍. വ്യത്യസ്തമായ ആക്ഷനിലൂടെ ബാറ്റ്‌സ്മാന്മാരെ കീഴ്ടക്കുന്ന താരം ടി20യില്‍ അരങ്ങ് തകര്‍ക്കുകയാണ്. ദേശീയ ടീമിന് പുറമെ ഐപിഎല്ലിലും ബിഗ്ബാഷ് ലീഗിലുമെല്ലാം കഴിവുതെളിയിച്ച താരമാണ് റാഷിദ് ഖാന്‍. ചുരുങ്ങിയ കാലം കൊണ്ട് താരം ക്രിക്കറ്റ് ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചപ്പോള്‍ റാഷിദിനെ അനുകരിച്ച് നിരവധി ബൗളര്‍മാരും ക്രിക്കറ്റ് ലോകത്തെത്തി.
റാഷിദിന്റെ ആക്ഷനും പന്തിന്മേലുള്ള നിയന്ത്രണവും അതുപോലെ ഉപയോഗിക്കുന്ന ഒരുതാരം ഇന്ത്യയിലുമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് താരം ദീപക് ചഹാറിന്റെ അക്കാദമിയിലാണ് റാഷദ് ഖാന്റെ ഇന്ത്യന്‍ പതിപ്പുള്ളത്. ദീപക് തന്നെയാണ് യുവതാരത്തിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.
Also Read: ടോസിങ്ങ് സമയത്ത് ഏഴുവയസുകാരന്‍ ഉപനായകന്‍ പറഞ്ഞതിതാണ്
'ഇന്ത്യയില്‍ നിരവധി റാഷിദ് ഖാനുണ്ട്, അതിലൊന്നിതാ എന്റെ അക്കാഡമിയില്‍, എല്ലാവരും നന്നായി പന്തെറിയാന്‍ ആഗ്രഹിക്കുന്നു' എന്ന കുറിപ്പോടെയാണ് ചഹാര്‍ പുതിയ താരത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ താരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ എന്നാല്‍ റാഷിദ് ഖാനെപ്പോലെ പന്തെറിയുന്ന ആ താരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ചഹാര്‍ പുറത്തുവിട്ടിട്ടില്ല.
advertisement
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2018 12:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യയുടെ റാഷിദ് ഖാന്‍ ഇതാ; അത്ഭുത സ്പിന്നറെ അവതരിപ്പിച്ച് ദീപക് ചഹാര്‍