പന്ത് ചുരണ്ടാന്‍ പ്രേരിപ്പിച്ചത് അയാളാണ്; സൂപ്പര്‍ താരത്തിനെതിരെ ബാന്‍ക്രോഫ്റ്റ്
Last Updated:
സിഡ്‌നി: ക്രിക്കറ്റ് ലോകത്തിന് കളങ്കമുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തില് വെളിപ്പെടുത്തലുമായി ഓസീസ് യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ്. ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ പന്ത് ചുരണ്ടിയതെന്ന് ബാന്‍ക്രോഫ്റ്റ് പറഞ്ഞു. സംഭവത്തെതുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് തീരാനിരിക്കവെയാണ് ബാന്‍ക്രോഫ്റ്റിന്റെ വെളിപ്പെടുത്തല്‍.
നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ബാന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് താരത്തെ 9 മാസത്തേക്കും നായകന്‍ സ്റ്റീവ് സ്മിത്തിനെയും ഉപനായകന്‍ ഡേവിഡ് വാര്‍ണറിനെയും ഒരു വര്‍ഷത്തേക്കും വിലക്കുകയായിരുന്നു. ബാന്‍ക്രോഫ്റ്റിന്റെ വിലക്ക് ഈ മാസം 29 നാണ് അവസാനിക്കുന്നത്.
Also Read: പരമ്പരയില്‍ ഇന്ത്യന്‍ 'റെക്കോര്‍ഡ്' കുറിച്ച് മായങ്ക്; ഇന്ത്യ നിലയുറപ്പിച്ചു
ഈ സാഹചര്യത്തിലാണ് പന്ത് ചുരണ്ടാന്‍ പ്രേരിപ്പിച്ചത് വാര്‍ണറാണെന്ന താരത്തിന്റെ വെളിപ്പെടുത്തല്‍. 'ഡേവ് ആണ് പന്തില്‍ അത്തരമൊരു കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ആ തീരുമാനം എന്റെ മൂല്യങ്ങള്‍കൂടി ഉള്‍പ്പെടുന്നതായിരുന്നു.' ബാന്‍ക്രോഫ്റ്റ് പറഞ്ഞു.
advertisement
Dont Miss: മായങ്ക് വീണു; ഇനി കോഹ്‌ലിയുടെ ഊഴം, പിറക്കാനുള്ളത് 6 റെക്കോര്‍ഡ്
'മറ്റ് ഉത്തരവാദിത്വങ്ങളൊന്നും ഞാന്‍ ഏറ്റെടുക്കുന്നില്ല, പക്ഷെ എനിക്ക് അത് ചെയ്യാതിരിക്കാനുള്ള അവകാശമുണ്ടായിരുന്നു. ഞാന്‍ ഇരയാക്കപ്പെട്ടതാണെന്ന അഭിപ്രായം എനിക്കില്ല. ഞാന്‍ വലിയ തെറ്റാണ് ചെയ്തത്.' ഫോക്സ് സ്പോര്‍ട്സിനോട് ബാന്‍ക്രോഫ്റ്റ് പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2018 11:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പന്ത് ചുരണ്ടാന്‍ പ്രേരിപ്പിച്ചത് അയാളാണ്; സൂപ്പര്‍ താരത്തിനെതിരെ ബാന്‍ക്രോഫ്റ്റ്