'മെസിയുടെ ഗോൾ വിവാദമാക്കുന്നവർ എംബാപ്പെയുടെ ഗോൾ ശരിക്കും കണ്ടോ?'ലോകകപ്പ് ഫൈനലിലെ റഫറി

Last Updated:

ലോകകപ്പ് ഫൈനൽ മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് ലക്ഷം ഫ്രഞ്ച് ആരാധകർ ഫിഫയ്ക്ക് നിവേദനവും നൽകിയിട്ടുണ്ട്

ഫിഫ ലോകകപ്പ് ഫൈനൽ നടന്നിട്ട് ഒരാഴ്ചയോളമാകുന്നു. എന്നാൽ ഈ മത്സരത്തെക്കുറിച്ചുള്ള വിവാദങ്ങൾക്ക് ഇപ്പോഴും ശമനമില്ല. റഫറിയുടെ തീരുമാനങ്ങൾ അർജന്‍റീനയ്ക്ക് അനുകൂലമായിരുന്നുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങളും ആരാധകരും ഇപ്പോഴും ആരോപിക്കുന്നത്. അർജന്‍റീനയ്ക്ക് ലോകകിരീടം നേടിക്കൊടുക്കുന്നതിനായി ഗൂഢാലോചന നടന്നുവെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പ് ഫൈനൽ മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് ലക്ഷം ഫ്രഞ്ച് ആരാധകർ ഫിഫയ്ക്ക് നിവേദനവും നൽകിയിട്ടുണ്ട്. ഇതിനെല്ലാം കാരണമായത് മത്സരത്തിൽ ലയണൽ മെസി നേടിയ രണ്ടാമത്തെ ഗോളായിരുന്നു.
മത്സരത്തിന്‍റെ അധികസമയത്തെ രണ്ടാം പകുതിയിലാണ് മെസിയുടെ ഗോൾ വന്നത്. മത്സരം അവസാനിക്കാൻ 10 മിനിട്ടോളം ബാക്കിനിൽക്കെ മെസി ഈ ഗോൾ നേടുമ്പോൾ അർജന്‍റീനയുടെ പകരക്കാരായ രണ്ടുപേർ മൈതാനത്തുണ്ടായിരുന്നുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ ആരോപിക്കുന്നത്. ‘അർജന്റീനയുടെ മൂന്നാം ഗോൾ എന്തുകൊണ്ട് നൽകപ്പെടരുത്’ എന്ന പ്രകോപനപരമായ തലക്കെട്ടിൽ വന്ന വാർത്തയിൽ, എക്സ്ട്രാ ടൈമിൽ മെസ്സി തിരിച്ചടിക്കുമ്പോൾ അർജന്‍റീനയുടെ രണ്ട് പകരക്കാർ മൈതാനത്തുണ്ടായിരുന്നതെങ്ങനെയെന്ന ചോദ്യം ഉന്നയിക്കുന്നു.
ഫിഫയുടെ ഫുട്ബോൾ നിയമം 3, ഖണ്ഡിക 9-പ്രകാരം: “ഒരു ഗോൾ നേടുന്ന സമയത്ത് കൂടുതൽ ആൾ പിച്ചിൽ ഉണ്ടായിരുന്നുവെങ്കിൽ റഫറി ഗോൾ അനുവദിക്കരുത്: ഗോൾ നേടുന്ന സമയത്ത് ബെഞ്ചിലുള്ള താരങ്ങളോ, ആ ടീമിന്‍റെ ഒഫീഷ്യൽസോ മൈതാനത്ത് ഉണ്ടെങ്കിൽ അവരെ പുറത്താക്കിയശേഷം ഫ്രീകിക്കിലൂടെ കളി പുനരാരംഭിക്കണം”. ഈ നിയമപ്രകാരം അർജന്‍റീന നേടിയ മൂന്നാമത്തെ ഗോൾ ഒരുകാരണവശാലും അനുവദിക്കരുതായിരുന്നുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങളുടെയും ആരാധകരുടെയും ആവശ്യം.
advertisement
ഏതായാലും വിവാദം മുറുകിയതോടെ മത്സരം നിയന്ത്രിച്ച പോളണ്ടുകാരനായ റഫറി സൈമൺ മാർസിനിയാക് തന്നെ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തി. മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം ഫോണിൽ ഒരു ചിത്രം ഉയർത്തിക്കാട്ടിയാണ് ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്. “ഫ്രഞ്ച് മാധ്യമങ്ങളോ ആരാധകരോ ഈ ഫോട്ടോ പരാമർശിച്ചില്ല, മത്സരത്തിൽ നിശ്ചിതസമയത്ത് എംബാപ്പെ ഗോൾ നേടുമ്പോൾ ബെഞ്ചിലുണ്ടായിരുന്ന ഏഴ് ഫ്രഞ്ച് കളിക്കാർ മൈതാനത്തുണ്ട്”. മെസിയുടെ ഗോൾ വിവാദമാക്കുന്നവർ എംബാപ്പെയുടെ ഈ ഗോൾ ശരിക്കും കണ്ടിരുന്നോയെന്നും മാർസിനിയാക്ക് ചോദിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മെസിയുടെ ഗോൾ വിവാദമാക്കുന്നവർ എംബാപ്പെയുടെ ഗോൾ ശരിക്കും കണ്ടോ?'ലോകകപ്പ് ഫൈനലിലെ റഫറി
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement