'എല്ലാം കളിയുടെ ഭാഗമാണ്' ആര്‍ച്ചറില്‍ നിന്ന് കൂടുതല്‍ ബൗണ്‍സറുകള്‍ പ്രതീക്ഷിക്കാമെന്ന് സ്റ്റോക്‌സ്
Last Updated:
ആക്രമണോത്സുകതയും ബാറ്റ്സ്മാനെ നിലയുറപ്പിക്കാന്‍ വിടാത്തതും ആര്‍ച്ചറുടെ കളിയുടെ ഭാഗമാണ്
ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം മത്സരം സമനിലയില്‍ പിരിഞ്ഞിരിക്കുകയാണ്. വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ കങ്കാരുക്കളെ ആര്‍ച്ചറിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. മത്സരത്തില്‍ ഏറ്റവും ശ്രദ്ധേയമായത് അരങ്ങേറ്റ മത്സരത്തില്‍ തന്നെ തീ തുപ്പുന്ന പന്തുകളുമായി ഓസീസ് താരങ്ങളെ കുഴക്കിയ ജോഫ്ര ആര്‍ച്ചറിന്റെ പ്രകടനമാണ്.
ആര്‍ച്ചറിന്റെ ബൗണ്‍സറില്‍ പരിക്കേറ്റ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടിയും വന്നിരുന്നു. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലായിരുന്നു സംഭവം. കുത്തിയുയര്‍ന്ന പന്ത് സ്മിത്തിന്റെ ഹെല്‍മറ്റിന്റെ ഗ്രില്ലിലാണ് കൊണ്ടത്. ബൗണ്‍സറേറ്റ താരം നിലത്ത് വീഴുകയും ചെയ്തിരുന്നു.
Also Read: ഒന്നാമന്‍ കോഹ്‌ലി തന്നെ; ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട്
കളംവിട്ട താരം 45 മിനിറ്റുകള്‍ക്ക് ശേഷം തിരിച്ചുവന്നായിരുന്നു ബാറ്റിങ്ങ് തുടര്‍ന്നത്. ഈ സംഭവത്തിനു മുന്നേയും താരത്തിന്റെ പന്ത് സമാനമായ രീതിയില്‍ സ്മിത്തിന് പ്രഹരമേല്‍പ്പിച്ചിരുന്നു. താരം കളംവിട്ടതോടെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി കളത്തിലെത്തിയ ലബുഷെയ്‌നിനെയും ആര്‍ച്ചര്‍ ബൗണ്‍സറിലൂടെ വീഴ്ത്തിയിരുന്നു. നേരിട്ട രണ്ടാംപന്തിലായിരുന്നു ലബുഷെയ്‌നിനെ ബൗണ്‍സര്‍ പ്രഹരമേല്‍പ്പിച്ചത്.
advertisement
താരത്തിന്റെ അപകടകരമായ ബൗണ്‍സറുകള്‍ ഇനിയും തുടരുമെന്നും ഇതെല്ലാം കളിയുടെ ഭാഗമാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്‌സ്. ' ഇതെല്ലാം കളിയുടെ ഭാഗമാണ്. ആക്രമണോത്സുകതയും ബാറ്റ്സ്മാനെ നിലയുറപ്പിക്കാന്‍ വിടാത്തതും ആര്‍ച്ചറുടെ കളിയുടെ ഭാഗമാണ്. ഓസീസിന് ഇനിയും ആര്‍ച്ചറില്‍ നിന്ന് കൂടുതല്‍ ബൗണ്‍സറുകള്‍ പ്രതീക്ഷിക്കാം' സ്റ്റോക്സ് പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 20, 2019 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'എല്ലാം കളിയുടെ ഭാഗമാണ്' ആര്‍ച്ചറില്‍ നിന്ന് കൂടുതല്‍ ബൗണ്‍സറുകള്‍ പ്രതീക്ഷിക്കാമെന്ന് സ്റ്റോക്സ്