Alan Davidson |ഒരു ടെസ്റ്റ് മത്സരത്തില്‍ 100 റണ്‍സും 10 വിക്കറ്റും നേടിയ ആദ്യ താരം, അലന്‍ ഡേവിഡ്സണ്‍ അന്തരിച്ചു
- Published by:Sarath Mohanan
- news18-malayalam
Last Updated:
92 വയസായിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് അലന്‍ ഡേവിഡ്സണിന്റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്.
ഒരു ടെസ്റ്റ് മത്സരത്തില്‍ 100 റണ്‍സും 10 വിക്കറ്റും സ്വന്തമാക്കിയ ആദ്യ താരം ഓസ്‌ട്രേലിയയുടെ അലന്‍ ഡേവിഡ്സണ്‍ അന്തരിച്ചു. 92 വയസായിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് അലന്‍ ഡേവിഡ്സണിന്റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്.
ന്യൂ സൗത്ത് വെയ്ല്‍സിന്റെ ഓള്‍റൗണ്ടറായിരുന്നു അലന്‍. ഇടംകയ്യന്‍ സ്വിങ് ബൗളറായ അദ്ദേഹം ഓസ്ട്രേലിയക്ക് വേണ്ടി 186 വിക്കറ്റും 1328 റണ്‍സും നേടി. 44 ടെസ്റ്റുകളാണ് ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചത്. 2011ല്‍ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമിലേക്കും അദ്ദേഹത്തിന്റേ പേരെത്തി.
We are saddened to learn of the death of legendary Australian all-rounder, ICC Hall of Famer, Alan Davidson.
The thoughts of the cricketing world go out to his family and friends during this time. pic.twitter.com/PLYHQDNAi8
— ICC (@ICC) October 30, 2021
advertisement
1960ലാണ് ഒരു ടെസ്റ്റില്‍ 100 റണ്‍സും 10 വിക്കറ്റും വീഴ്ത്തുന്ന ആദ്യ താരമെന്ന നേട്ടം അലന്‍ ഡേവിഡ്‌സണ്‍ സ്വന്തമാക്കിയത്. ബ്രിസ്‌ബേനില്‍ വെച്ച് വെസ്റ്റ് ഇന്‍ഡീസിന് എതിരെയായിരുന്നു അലന്‍ ഡേവിഡ്‌സണിന്റെ ഈ നേട്ടം. 44, 80 എന്നീ സ്‌കോറുകളാണ് അന്ന് രണ്ട് ഇന്നിങ്‌സിലുമായി അലന്‍ ഡേവിഡ്‌സന്‍ നേടിയത്. പരിക്കേറ്റ വിരലുമായി അന്ന് കളിച്ച അലന്‍ അവസാന ദിനം 80 റണ്‍സോടെ പിടിച്ചു നിന്നാണ് കളി സമനിലയിലാക്കാന്‍ ഓസ്ട്രേലിയയെ സഹായിച്ചത്.
advertisement
ആദ്യത്തെ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാമത്തേതില്‍ ആറും വിക്കറ്റ് വീഴ്ത്തി. 1953ലെ ആഷസ് പരമ്പരയിലാണ് അലന്‍ ഡേവിഡ്സണ്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2021 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Alan Davidson |ഒരു ടെസ്റ്റ് മത്സരത്തില്‍ 100 റണ്‍സും 10 വിക്കറ്റും നേടിയ ആദ്യ താരം, അലന്‍ ഡേവിഡ്സണ്‍ അന്തരിച്ചു