ഇന്റർഫേസ് /വാർത്ത /Sports / 'അവനു പകരം യുവിയെ കൊണ്ടുവരൂ'; രാഹുലിനെ ടീമിലെടുത്തതിനെതിരെ ആരാധകര്‍

'അവനു പകരം യുവിയെ കൊണ്ടുവരൂ'; രാഹുലിനെ ടീമിലെടുത്തതിനെതിരെ ആരാധകര്‍

  • Share this:

    ന്യൂഡല്‍ഹി: ഓസീസിനും ന്യൂസിലന്‍ഡിനുമെതിരായ ഏകദിന ടി20 ടീമില്‍ ഓപ്പണര്‍ കെഎല്‍ രാഹുലിനെ ഉള്‍പ്പെടുത്തിതിനെതിരെ ആരാധകര്‍. ടീം പ്രഖ്യാപിച്ചുകൊണ്ടുള്ള ബിസിസിയുടെ ട്വിറ്റര്‍ പേജിലാണ് ആരാധകര്‍ പൊങ്കാലയുമായി രംഗത്തെത്തിയിരിക്കുന്നത്. ഓസീസ് പരമ്പരയില്‍ താരം നിറം മങ്ങിയതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

    രാഹുലിന് പകരം യുവിയ്ക്ക് അവസരം നല്‍കണമെന്ന് ചില ആരാധകര്‍ പറയുമ്പോള്‍. കോഹ്‌ലിയാണ് താരത്തെ ടീമില്‍ നിലനിര്‍ത്തുന്നതെന്ന വിമര്‍ശനവും മറ്റുചിലര്‍ ഉയര്‍ത്തുന്നു. അനുഷ്‌കയുടെ പുതിയ ചിത്രത്തെ പുകഴ്ത്തിയതിനാണ് രാഹുലിന് ടീമില്‍ അവസരം നല്‍കിയിരിക്കുന്നതെന്ന രസകരമായ വിമര്‍ശനവും ചിലര്‍ പറയുന്നുണ്ട്.

    Also Read: 'ഒരാള്‍ എങ്ങനെയായിരിക്കണമെന്നത് അയാളുടെ ഇഷ്ടമാണ്'; വിമര്‍ശകരോട് കോഹ്ലി

    ഓസീസിനെതിരായ ഏകദിന ടീമിലും ന്യൂസിലന്‍ഡിനെതിരായ ഏകദിന ടി20 ടീമിലും രാഹുല്‍ ഇടം നേടിയിട്ടുണ്ട്. അവസരം കാത്ത് നിരവധി താരങ്ങള്‍ പുറത്തിരിക്കുമ്പോഴാണ് ഫോം ഔട്ടായ താരത്തിന് ടീമിലെടുത്തതെന്നാണ് ഇവരുടെ വിമര്‍ശനം.

    Also Read: എന്താണ് ബോക്‌സിങ്ങ് ഡേ ക്രിക്കറ്റ് ?

    ഇംഗ്ലണ്ടിനെതിരായ പരമ്പര മുതല്‍ സ്ഥിരത പുലര്‍ത്താന്‍ രാഹുലിന് കഴിഞ്ഞിരുന്നില്ല. നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് 48 റണ്‍സായിരുന്നു താരം നേടിയത്. നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ താരം ഉള്‍പ്പെട്ടിട്ടുമില്ല.

    First published:

    Tags: Cheteshwar Pujara, Cricket, Cricket score, Hanuma Vihari, Ind vs Aus, IND vs AUS Live Score, India vs australia, India vs Australia 2018, Ishant sharma, Jasprit bumrah, Live, Live Cricket Score, Live score, Mayank agarwal, Mohammed shami, Ravindra Jadeja, Rishabh Pant, Rohit sharma, Virat kohli, ഇന്ത്യ-ഓസ്ട്രേലിയ, മയാങ്ക് അഗർവാൾ, മെൽബൺ ടെസ്റ്റ്, വിരാട് കോലി, ഹനുമാ വിഹാരി