പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അന്തിമഘട്ടത്തിലേക്ക് ; മൊറോക്കോ സ്പെയിനെയും പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലാന്‍ഡിനെയും നേരിടും
- Published by:Arun krishna
- news18-malayalam
Last Updated:
ഇ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാണ് സ്പെയിന്‍ പ്രീക്വാര്‍ട്ടറിലെത്തിയത്.
ഖത്തര്‍ ലോകകപ്പിന്‍റെ ആവേശകരമായ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് അന്ത്യമാകുന്നു. ചൊവ്വാഴ്ച രാത്രി 8.30ന് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മൊറൊക്കോ മുന്‍ ലോക ചാമ്പ്യന്‍മാരായ സ്പെയിനെ നേരിടും. രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലാന്‍ഡിനെ നേരിടും. ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ഇ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാണ് സ്പെയിന്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. അവസാനമത്സരത്തില്‍ ജപ്പാനോടു തോല്‍വി നേരിടേണ്ടിയും വന്നു. കഴിഞ്ഞ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായ മാനക്കേട് മാറ്റുക എന്ന ലക്ഷ്യത്തോടെയാകും സ്പെയിന്‍ ഇന്നിറങ്ങുക. ക്രൊയേഷ്യയെ മറികടന്ന് എഫ് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മൊറോക്കോ പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാത്ത അവര്‍ കരുത്തരായ ബെല്‍ജിയത്തെ അട്ടിമറിക്കുകയും ചെയ്തു. ഒരേയൊരു ഗോള്‍ മാത്രമാണ് അവര്‍ വഴങ്ങിയത്.
മുമ്പ് മൂന്നുതവണ ഏറ്റുമുട്ടിയപ്പോള്‍ സ്പെയിന്‍ രണ്ടെണ്ണത്തില്‍ വിജയിച്ചു. ഒരെണ്ണം സമനിലയിലായി. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 2-2 സമനിലയായിരുന്നു. ഇരുടീമുകളും 4-4-3 ശൈലിയില്‍ ഇറങ്ങാനാണു സാധ്യത.
advertisement
എച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് റോണാള്‍ഡോയുടെ പോര്‍ച്ചുഗലിന്റെ പ്രീ ക്വാര്‍ട്ടറിലേക്കുള്ള വരവ്. മറുവശത്ത് ജി ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായാണ് സ്വിറ്റ്സര്‍ലന്‍ഡ് എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ചുഗല്‍ ഘാനയേയും യുറഗ്വായേയും പരാജയപ്പെടുത്തിയപ്പോള്‍ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് തോല്‍ക്കേണ്ടി വന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനോട് മാത്രമാണ് സ്വിറ്റ്സര്‍ലന്‍ഡ് തോറ്റത്.
കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ഈ നൂറ്റാണ്ടില്‍ ഇരുടീമുകളും ആറുതവണ ഏറ്റുമുട്ടി. ഇരു ടീമുകളും മൂന്നുവീതം മത്സരങ്ങളില്‍ വിജയിച്ചു. 4-3-1-2 എന്ന ശൈലിയില്‍ പോര്‍ച്ചുഗലും 4-2-3-1 ശൈലിയില്‍ സ്വിറ്റ്സര്‍ലന്‍ഡും മത്സരത്തിനിറങ്ങാനാണ് സാധ്യത.
advertisement
ഒമ്പതിന് നടക്കുന്ന ഒന്നാം ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും. പത്തിന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്‍ഡാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. ഇംഗ്ലണ്ട്- ഫ്രാന്‍സ് മൂന്നാം ക്വാര്‍ട്ടര്‍ പോരാട്ടം ഡിസംബര്‍ 11 ഞായറാഴ്ച നടക്കും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 06, 2022 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അന്തിമഘട്ടത്തിലേക്ക് ; മൊറോക്കോ സ്പെയിനെയും പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലാന്‍ഡിനെയും നേരിടും