Euro Cup|ഡെന്മാർക്കിനെതിരെ ജയം; ചരിത്ര വിജയം നേടി ഫിൻലൻഡ്‌; അപകടനില തരണം ചെയ്ത് എറിക്‌സൺ

Last Updated:

ഡെന്മാർക്കിന്റെ സൂപ്പർ താരമായ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞു വീണ സംഭവത്തിന്റെ ആഘാതത്തിൽ കളിച്ച ഡെന്മാർക്ക് താരങ്ങൾക്ക് തോൽവി കൂടുതൽ നിരാശ സമ്മാനിക്കുന്നതായി.

നേരത്തെ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡെന്മാർക്ക് താരമായ എറിക്‌സൺ കുഴഞ്ഞു വീണ് ബോധരഹിതനായതിനെ തുടർന്ന് മത്സരം കുറച്ച് നേരത്തേക്ക് വയ്ക്കുകയായിരുന്നു. എറിക്‌സൺ അപകടനില തരണം ചെയ്തു എന്ന വാർത്ത വന്നതിനു പിന്നാലെ നിർത്തിവച്ചിടത്ത് നിന്ന് തുടങ്ങിയ മത്സരത്തിൽ കളിയിലെ 59ആം മിനിറ്റിൽ പൊഹൻപാലോ നേടിയ ഗോളിലാണ് ഫിൻലൻഡ്‌ അവരുടെ ചരിത്ര ജയം നേടിയത്. മത്സരത്തിൽ പിന്നീട് പെനാൽറ്റി ലഭിച്ച ഡെന്മാർക്കിനു അത് മുതലെടുക്കാൻ കഴിയാതെ വന്നത് കൂടി ഫിന്ലൻഡിന്റെ ജയം ഉറപ്പിച്ചു.
advertisement
മത്സരത്തിൽ മികച്ച രീതിയിൽ തുടങ്ങിയ ഡെന്മാർക്ക് ടീം ആദ്യ പകുതി അവരുടെ നിയന്ത്രണത്തിൽ വെച്ച് തന്നെയാണ് കളിച്ചത്. നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ച അവർക്ക് പക്ഷെ ഗോൾ മാത്രം നേടാനായില്ല. ഒരു മണിക്കൂറിനെക്കാൾ നീണ്ട ഇടവേളയ്ക്ക് ശേഷം കളി ആരംഭിച്ചപ്പോൾ ഡെന്മാർക്കിന് പഴയ താളത്തിൽ കളിക്കാൻ ആയില്ല. 59ആം മിനുറ്റിൽ പൊഹൻപാലോയുടെ ഹെഡർ ഗോളിൽ ഫിൻലൻഡ് കളിയിൽ ലീഡ് നേടി. ഫിൻലൻഡ്‌ താരം യുറോണിൻ നൽകിയ ക്രോസിൽ നിന്നായിരുന്നു പൊഹൻപാലോയുടെ ഗോൾ നേടിയത്. താരം ഹെഡ് ചെയ്ത പന്ത് ഡെന്മാർക്ക് ഗോളി ഷ്മയ്ക്കലിന്റെ കൈകളിലൂടെ വഴുതി ഇറങ്ങിയതാണ് ഗോൾ ആയത്. കളിയിൽ മുന്നിലെത്തിയതോടെ തികഞ്ഞ ആത്മവിശ്വാസ്സത്തിൽ കളിച്ച ഫിന്ലന്ഡിന്റെ ഗോളിന് മറുപടി നൽകാൻ ഡെന്മാർക്കിന് അവസരം ലഭിച്ചിരുന്നു. 74ആം മിനുട്ടിൽ പൗൾസനെ വീഴ്ത്തിയതിന് ഡെന്മാർക്കിന് കിട്ടിയ പെനാൽറ്റി മുതലെടുക്കാൻ അവർക്കായില്ല. കളിയിൽ ഒപ്പമെത്താൻ ലഭിച്ച സുവർണാവസരം പാഴാക്കിയ അവർക്ക് പിന്നീട് കളി തിരിച്ചു പിടിക്കാൻ കഴിഞ്ഞതുമില്ല.
advertisement
Ericson
നേരത്തെ കളിയിലെ ദൗർഭാഗ്യകരമായ സംഭവം നടന്നത് ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു. ഫിന്ലന്ഡിന്റെ പകുതിയിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു ഡെന്മാർക്ക് സൂപ്പർ താരമായ എറിക്‌സൺ. താരം കുഴഞ്ഞു വീണയുടനെ റഫറി ആന്തണി ടെയ്‌ലർ കളി നിർത്തിവെച്ച് ഉടൻ തന്നെ മെഡിക്കൽ സംഘത്തെ കളത്തിൽ എത്തിച്ചു. കുഴഞ്ഞു വീണ് ബോധം മറഞ്ഞ താരത്തിന് കളത്തിൽ വെച്ച് പ്രഥമ ശുശ്രൂഷകൾ നൽകിയതിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ കളി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെക്കാനും തീരുമാനമായി. എറിക്‌സൺ അപകടനില തരണം ചെയ്തു എന്ന വാർത്ത വന്നതിനു പിന്നാലെയാണ് കളി തുടങ്ങാൻ തീരുമാനമായത്.
advertisement
കളത്തിൽ കുഴഞ്ഞു വീണ താരം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നുള്ള പ്രാർത്ഥനയിൽ ആയിരുന്നു ഫുടബോൾ ലോകം ഒന്നടങ്കം, താരം അപകടനില തരണം ചെയ്തു എന്നുള്ള വാർത്ത അവർക്ക് ആശ്വാസം നല്കുന്നതാണെങ്കിലും ഇപ്പോഴും അവരെല്ലാം ഒരുമിച്ച് എറിക്‌സൺ പൂർണ്ണ ആരോഗ്യവാനായി കളത്തിൽ തിരികെയെത്തുന്നതും കാത്തിരിക്കുകയാണ്.
Summary
Finland register their first major Championship win after they score a one goal victory against Denmark
മലയാളം വാർത്തകൾ/ വാർത്ത/Sports/
Euro Cup|ഡെന്മാർക്കിനെതിരെ ജയം; ചരിത്ര വിജയം നേടി ഫിൻലൻഡ്‌; അപകടനില തരണം ചെയ്ത് എറിക്‌സൺ
Next Article
advertisement
'അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുത്': ഇന്ത്യയിൽ നിന്നും പാകിസ്ഥാന് താലിബാൻ മന്ത്രിയുടെ മുന്നറിയിപ്പ്
'അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുത്': ഇന്ത്യയിൽ നിന്നും പാകിസ്ഥാന് താലിബാൻ മന്ത്രിയുടെ മുന്നറിയിപ്പ്
  • അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യാ വിരുദ്ധ ഭീകര ഗ്രൂപ്പുകളെ നീക്കം ചെയ്തതായി താലിബാൻ വിദേശകാര്യ മന്ത്രി.

  • പാകിസ്ഥാനെതിരെ കർശന മുന്നറിയിപ്പ് നൽകി, അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുതെന്ന് മുത്താക്കി പറഞ്ഞു.

  • ഇന്ത്യയും താലിബാനും തമ്മിലുള്ള ഉന്നതതല ചർച്ചകൾ, ഉഭയകക്ഷി വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കാൻ തീരുമാനിച്ചു.

View All
advertisement