കരിയറിൽ 900 ഗോൾ; ചരിത്ര നേട്ടം കുറിച്ച് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ
- Published by:Nandu Krishnan
- news18-malayalam
Last Updated:
യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലും ക്രൊയേഷ്യയുമായി വ്യാഴാഴ്ച നടന്ന മത്സരത്തിലാണ് ക്രിസ്റ്റ്യാനോ തന്റെ 900-ാമത്തെ ഗോൾ വലയിലാക്കിയത്
കരിയറിൽ 900 ഗോൾ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലും ക്രൊയേഷ്യയുമായി വ്യാഴാഴ്ച നടന്ന മത്സരത്തിലാണ് ക്രിസ്റ്റ്യാനോ തന്റെ 900-ാമത്തെ ഗോൾ വലയിലാക്കിയത്.
മത്സരത്തിന്റെ 34-ാം മിനിറ്റിൽ സഹതാരമായ നുനോ മെൻഡിസ് നൽകിയ ക്രോസ് അനായാസമായ ഒരു കിക്കിലുടെ ഗോൾവലയ്ക്കുള്ളിലാക്കിയതോടെയാണ് തന്റെ കരിയറിലെ 900-ാമത്തെ ഗോൾ പിറന്നത്.
ഇതോടെ ലോക ഫുട്ബോളിൽ 900 ഗോൾ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിനിറങ്ങുമ്പോൾ 1235 കളികളിൽ നിന്നായി ക്രിസ്റ്റ്യാനോയ്ക്ക് 899 ഗോളുണ്ടായിരുന്നു.
മത്സരത്തിൽ പോർച്ചുഗൽ 2-1 ന് ക്രൊയേഷ്യയെ പരാജയപ്പെടുത്തി. ഈ ഗോളാടെ അന്തരാഷ്ട്ര ഫുട്ബോളിൽ 131 ഗോൾ എന്ന നേട്ടവും 39 കാരനായ ക്രിസ്റ്റ്യാനോയെത്തേടിയെത്തി. ക്ളബ് കരിയറിൽ റയൽ മാഡ്രിന് വേണ്ടി 450 ഗോളുകളും മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 145 ഗോളുകളും യുവാന്റസിന് വേണ്ടി 101 ഗോളുകളും നിലവിൽ കളിക്കുന്ന അൽ നാസറിന് വേണ്ടി 68 ഗോളുകളും ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ പ്രൊഫഷണൽ ഫുട്ബോൾ മത്സരങ്ങൾ കളിച്ച് തുടങ്ങിയ സ്പോർട്ടിംഗ് ലിസ്ബൺ എന്ന ടീമിന് വേണ്ടി 5 ഗോളുകളും നേടി. ഗോൾ വേട്ടയിൽ രണ്ടാമനായി അർജൻ്റീനയുടെ ലോകകപ്പ് ചാമ്പ്യൻ സാക്ഷാൽ ലയണൽ മെസി ക്രിസ്റ്റ്യാനോയുടെ തൊട്ടു പിറകിലായുണ്ട്. 859 ഗോളുകളാണ് ലയണൽ മെസിയുടെ അക്കൌണ്ടിലുള്ളത്.
advertisement
'ഇത് കരിയറിലെ ഒരു നാഴികക്കല്ല് തന്നെയാണ്. ഒരുപാട് നാളായി ആഗ്രഹിച്ചത്. ഫുട്ബാൾ തുടരുന്നതുകൊണ്ടു തന്നെ ഈ സംഖ്യയിലേക്ക് എത്തുക തന്നെ ചെയ്യുമെന്ന് ഉറപ്പായിരുന്നു. അത് സ്വാഭാവികമായി സംഭവിച്ചു'. മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞതായി ന്യൂസ് ഏജന്‍സിയായ എ.പി റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം ഒരു നേട്ടത്തിലേക്കെത്താൻ ശാരീരകമായും മാനസികമായും ആരോഗ്യവാനായിരിക്കണമെന്നുള്ളത് കഠിനമായ കാര്യമാണെന്നും ഇത് തന്റെ ക്രിയറിലെ സുപ്രധാനമായ നഴികക്കല്ലാണെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 06, 2024 10:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
കരിയറിൽ 900 ഗോൾ; ചരിത്ര നേട്ടം കുറിച്ച് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ