വിജയാഘോഷത്തിനിടെ ഹൃദയാഘാതം; ക്രിക്കറ്റ് താരം മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
ഗ്രൗണ്ടില്‍ വെച്ച് തന്നെ താരത്തിന് സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമികശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബെംഗളൂരു: വിജയാഘോഷത്തിനിടയില്‍ ഹൃദയാഘാതം മൂലം യുവ ക്രിക്കറ്റ് താരം മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്സാല കെ(34) ആണ് മരിച്ചത്.
കർണാടകയിൽ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്സാല കെ ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത് സോൺ ടൂർണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മൈതാനത്തുവച്ച് ഹൊയ്സാലയ്ക്ക് ഹൃദയാഘാതമുണ്ടായത്.ഗ്രൗണ്ടില്‍ വെച്ച് തന്നെ താരത്തിന് സിപിആര്‍ നല്‍കി. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
In a sad turn of events, Karnataka cricketer Hoysala K passed away following a cardiac arrest. The heartbreaking incident occurred on the cricket field during the Aegis South Zone tournament in Bengaluru. ???? pic.twitter.com/MxH9YYduTc
— Vipin Tiwari (@Vipintiwari952_) February 24, 2024
advertisement
തുടർന്ന് ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നു. കർണാടക ടീമിൽ അണ്ടർ 25 വിഭാഗത്തെ പ്രതിനിധീകരിച്ചു കളിച്ചിരുന്നയാളാണ് ഹൊയ്സാല. കർണാടക പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
February 24, 2024 11:29 AM IST