'പന്തെറിയും മുന്‍പ് തന്നെ നീ രണ്ട് വിക്കറ്റുകള്‍ നേടി'; സെയ്‌നിയുടെ തകര്‍പ്പന്‍ പ്രകടനം; മുന്‍താരങ്ങള്‍ക്കെതിരെ ഗംഭീര്‍

ബിഷന്‍ ബേദിയുടെയും ചേതന്‍ ചൗഹാന്റെയും മിഡില്‍ സ്റ്റംമ്പുകള്‍ നീ ഇളക്കിയിരുന്നു

news18
Updated: August 4, 2019, 9:21 AM IST
'പന്തെറിയും മുന്‍പ് തന്നെ നീ രണ്ട് വിക്കറ്റുകള്‍ നേടി'; സെയ്‌നിയുടെ തകര്‍പ്പന്‍ പ്രകടനം; മുന്‍താരങ്ങള്‍ക്കെതിരെ ഗംഭീര്‍
gambhir saini
  • News18
  • Last Updated: August 4, 2019, 9:21 AM IST
  • Share this:
ന്യൂഡല്‍ഹി: വിന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ യുവതാരം നവദീപ് സെയ്‌നി മൂന്നുവിക്കറ്റ് പ്രകടനവുമായി അരങ്ങേറിയതിനു പിന്നാലെ ഇന്ത്യന്‍ മുന്‍ താരങ്ങളായ ബിഷന്‍ സിങ് ബേദിയെയും ചേതന്‍ ചൗഹാനെയും പരിസഹിച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സെയ്‌നിയെ ഡല്‍ഹി ടീമില്‍ എടുക്കുന്നതിനെ നേരത്തെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങളായ ബേദിയും ചൗഹാനും എതിര്‍ത്തിരുന്നു. ഇതിനെതിരെയാണ് ഗംഭീറിന്റെ പരാമര്‍ശങ്ങള്‍.

ഇന്നലെ അരങ്ങേറ്റ മത്സരത്തില്‍ മൂന്നുവിക്കറ്റാണ് സെയ്‌നി വീഴ്ത്തിയത്. മത്സരം പുരോഗമിക്കവെ തന്നെ ട്വീറ്റുമായി രംഗത്തെത്തിയ ഗംഭീര്‍ അരങ്ങേറ്റത്തിനു മുമ്പ് തന്നെ നീ രണ്ട് വിക്കറ്റ് നേടിയിരുന്നെന്നാണ് പറഞ്ഞത്. ബേദിയെയും ചൗഹാനെയും മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു ഇത്. കരിയര്‍ ആരംഭിക്കുന്നതിനു മുന്നേ നിന്റെ ചരമക്കുറിപ്പ് എഴുതിയവരാണ് അവരെന്നും ഗംഭീര്‍ പറഞ്ഞു.

Also Read: 'വിജയത്തുടക്കം'; ഒന്നാം ടി20യില്‍ വിന്‍ഡീസിനെ 4 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ തുടങ്ങി

'ഇന്ത്യന്‍ ജേഴ്സിയിലെ തകര്‍പ്പന്‍ അരങ്ങേറ്റത്തിന് അഭിനന്ദനങ്ങള്‍. നീ പന്തെറിയുന്നതിന് മുമ്പ് തന്നെ രണ്ട് വിക്കറ്റുകള്‍ നേടിയിരുന്നു. ബിഷന്‍ ബേദിയുടെയും ചേതന്‍ ചൗഹാന്റെയും മിഡില്‍ സ്റ്റംമ്പുകള്‍ നീ ഇളക്കിയിരുന്നു. ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഒരു നാണവുമില്ലാതെ നിന്റെ ചരമകുറിപ്പ് എഴുതിയവരാണ് അവര്‍.'നേരത്തെ 2018 ല്‍ സെയ്‌നിയെ ആദ്യമായി ടീമിലേക്ക് തിരഞ്ഞെടുത്തപ്പോഴും ഗംഭീര്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കെതിരെ രംഗത്ത വന്നിരുന്നു. അന്ന ബേദിയ്ക്കും ചൗഹാനും ആദരാഞ്ജലിയര്‍പ്പിച്ചായിരുന്നു അന്നത്തെ ട്വീറ്റ്.First published: August 4, 2019, 9:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading