advertisement

രണ്ട് സൂപ്പർ ഓവറുകൾ! മില്ലറുടെ മികവിൽ അഫ്ഗാനെ തകർത്ത് ദക്ഷിണാഫ്രിക്കയുടെ ആവേശജയം

Last Updated:

രണ്ടാം സൂപ്പർ‌ ഓവറിൽ ഡേവിഡ് മില്ലറുടെ ബാറ്റിംഗ് മികവിൽ ദക്ഷിണാഫ്രിക്ക 23 റൺസ് നേടി. മറുപടി ബാറ്റിംഗിൽ റഹ്മാനുള്ള ഗുർബാസ് തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തി അഫ്ഗാനിസ്ഥാനെ വിജയത്തിനടുത്തെത്തിച്ചെങ്കിലും 3 റൺസ് അകലെ അവർക്ക് ജയം നഷ്ടമായി

ഡേവിഡ് മില്ലർ  (AP Photo/Ajit Solanki)
ഡേവിഡ് മില്ലർ (AP Photo/Ajit Solanki)
ഐസിസി ടി20 ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ഡി മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ വിജയം. നിശ്ചിത ഓവറിലും ആദ്യ സൂപ്പർ ഓവറിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ രണ്ടാം സൂപ്പർ ഓവറിലാണ് വിജയികളെ നിശ്ചയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്റൺ ഡി കോക്കിന്റെയും (59) റയാൻ റിക്കിൾട്ടന്റെയും (61) അർധ സെഞ്ചുറികളുടെ കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്ഥാനും കൃത്യം 187 റൺസിന് പുറത്തായതോടെ മത്സരം ആദ്യ സൂപ്പർ ഓവറിലേക്ക് നീണ്ടു. ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെ (84) തകർപ്പൻ പ്രകടനമാണ് അഫ്ഗാനെ തുല്യസ്കോറിലെത്തിച്ചത്.
സൂപ്പർ ഓവറിലെ നാടകീയത
ആദ്യ സൂപ്പർ ഓവർ: ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 17 റൺസ് നേടി. മറുപടിയിൽ ദക്ഷിണാഫ്രിക്കയും 17 റൺസെടുത്തതോടെ വീണ്ടും ടൈ ആയി.
advertisement
രണ്ടാം സൂപ്പർ ഓവർ: രണ്ടാമത്തെ ടൈ-ബ്രേക്കറിൽ ഡേവിഡ് മില്ലറും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് ദക്ഷിണാഫ്രിക്കയെ 23 റൺസെന്ന കൂറ്റൻ സ്കോറിലെത്തിച്ചു. മറുപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി ഗുർബാസ് തുടർച്ചയായ മൂന്ന് സിക്സറുകൾ പറത്തി പ്രതീക്ഷ നൽകിയെങ്കിലും അവസാന പന്തിൽ മില്ലർക്ക് ക്യാച്ച് നൽകി പുറത്തായതോടെ അഫ്ഗാൻ 3 റൺസ് അകലെ വീണു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമർസായ് മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി.
advertisement
Summary: In what is already being hailed as one of the greatest matches in T20 World Cup history, South Africa defeated Afghanistan in a double Super Over thriller at the Narendra Modi Stadium on Wednesday. South Africa posted 187/6, led by half-centuries from Quinton de Kock (59) and Ryan Rickelton (61). Afghanistan matched the score exactly, thanks to a blistering 84 off 42 balls by Rahmanullah Gurbaz, leading to the first Super Over.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
രണ്ട് സൂപ്പർ ഓവറുകൾ! മില്ലറുടെ മികവിൽ അഫ്ഗാനെ തകർത്ത് ദക്ഷിണാഫ്രിക്കയുടെ ആവേശജയം
Next Article
advertisement
രണ്ട് സൂപ്പർ ഓവറുകൾ! മില്ലറുടെ മികവിൽ അഫ്ഗാനെ തകർത്ത് ദക്ഷിണാഫ്രിക്കയുടെ ആവേശജയം
രണ്ട് സൂപ്പർ ഓവറുകൾ! മില്ലറുടെ മികവിൽ അഫ്ഗാനെ തകർത്ത് ദക്ഷിണാഫ്രിക്കയുടെ ആവേശജയം
  • ഐസിസി ടി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഫ്ഗാനെ ഡബിൾ സൂപ്പർ ഓവറിൽ തോൽപ്പിച്ചു

  • ക്വിന്റൺ ഡി കോക്ക്, റയാൻ റിക്കിൾട്ടൻ, ഗുർബാസ് എന്നിവരുടെ അർധ സെഞ്ചുറികൾ മത്സരത്തെ ആവേശകരമാക്കി

  • മില്ലറിന്റെ ബാറ്റിംഗ് മികവിൽ 2-ാം സൂപ്പർ ഓവറിൽ ദക്ഷിണാഫ്രിക്ക 23 റൺസ് നേടി, 3 റൺസിന് ജയിച്ചു

View All
advertisement