'കളിക്കാനാണ് എന്നെ തെരഞ്ഞെടുത്തത്, അത് തന്നെയാണ് എന്റെ ജോലി'; നേട്ടങ്ങള്‍ക്ക് പിന്നാലെ കോഹ്‌ലി സംസാരിക്കുന്നു

Last Updated:
വിശാഖപട്ടണം: ലോക ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടങ്ങളിലൂടെയാണ് വിരാട് കോഹ്‌ലി കടന്ന് പോകുന്നത്. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ ഓരോന്നായ് മറികടന്ന് മുന്നേറുകയാണ് ഇന്ത്യന്‍ നായകനിപ്പോള്‍. കഴിഞ്ഞ മത്സരത്തില്‍ പുറത്താകാതെ 157 റണ്‍സ് നേടിയ 29 കാരന്‍ ഏകദിനത്തില്‍ 10, 000 റണ്‍സും പിന്നിട്ടിരുന്നു.
വിശാഖപട്ടണത്തെ ഗ്രൗണ്ടില്‍ വിന്‍ഡീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തിയായിരുന്നു കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടം. മത്സരത്തില്‍ 150 റണ്‍സ് നേടാന്‍ ഒരു റണ്‍സ് മതിയെന്നിരിക്കെ കോഹ്‌ലി വേഗത്തില്‍ രണ്ട് റണ്‍സ് നേടിയ ടീമിനോടുള്ള താരത്തിന്റെ പ്രതിബദ്ധത തെളിയിക്കുന്നതായിരുന്നു. മുഴുനീള ഡൈവിങ്ങിലൂടെയായിരുന്നു കോഹ്‌ലി രണ്ട് റണ്‍സ് ഓടിയെടുത്തത്. മത്സരത്തിനു പിന്നാലെ ബിസിസിഐ ടിവിയ്ക്ക നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത് താന്‍ തന്റെ ജോലി മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു.
advertisement
'രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് വലിയ ബഹുമതിയാണ്. ദേശീയ ടീമില്‍ എത്തി 10 വര്‍ഷം കഴിഞ്ഞിട്ടും ഇവിടെ ഞാനെന്തെങ്കിലും ചെയ്തുവെന്ന തോന്നല്‍ എനിക്കില്ല. രാജ്യാന്തര ക്രിക്കറ്റില്‍ രാജ്യത്തിനായി നേടുന്ന ഓരോ റണ്ണിനും നമ്മള്‍ കഠിനാധ്വാനം ചെയ്‌തേ പറ്റു. അതിനായി ഒരോവറില്‍ ആറുതവണ ക്രീസിലേക്ക് ഡൈവ് ചെയ്യേണ്ടി വരികയാണെങ്കില്‍ ടീമിനായി ഞാനതും ചെയ്യും. രാജ്യത്തിനായി കളിക്കാനാണ് എന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. അതുതന്നെയാണ് എന്റെ ജോലി' കോഹ്‌ലി പറഞ്ഞു.
advertisement
'ഇത് ആരോടെങ്കിലുമുള്ള പ്രതിബദ്ധത കാണിക്കലല്ല. ടീമിനായി ഒരു അധിക റണ്‍കൂടി നേടുക എന്നതാണ്. അല്ലാതെ ഞാന്‍ ക്ഷീണിതനാണ്. ഇനി ഒരു റണ്‍കൂടി ഓടാന്‍ കഴിയില്ലെന്ന് ചിന്തിക്കലല്ല കാര്യം. ടീമിനായി എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യുക എന്നതിലാണ് കാര്യം' താരം പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കളിക്കാനാണ് എന്നെ തെരഞ്ഞെടുത്തത്, അത് തന്നെയാണ് എന്റെ ജോലി'; നേട്ടങ്ങള്‍ക്ക് പിന്നാലെ കോഹ്‌ലി സംസാരിക്കുന്നു
Next Article
advertisement
'തിരക്കാവുന്നതിന് മുമ്പ്' എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും ക്ഷേമ പെൻഷനുമടക്കം വൻ വർധന
'തിരക്കാവുന്നതിന് മുമ്പ്' എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും ക്ഷേമ പെൻഷനുമടക്കം വൻ വർധന
  • സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു.

  • സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 4% ഡിഎ കുടിശിക നവംബര്‍ ശമ്പളത്തോടൊപ്പം നല്‍കും.

  • സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു, ആയിരം രൂപ വീതം സഹായം നല്‍കും.

View All
advertisement