ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ബാറ്റിങ്ങ് തകര്‍ച്ച. 72 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. ആദ്യ പന്തില്‍ നായകന് ദിമുത് കരുണരത്ന്നയെ നഷ്ടമായ ലങ്കയെ കുശാല്‍ പെരേരയും അവിഷ്ക ഫെര്‍ണാണ്ടോയും പ്രകടനത്തിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും പ്രോട്ടീസ് ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടുകയായിരുന്നു.
ഇന്നിങ്സിലെ ആദ്യ പന്തില്‍ കരുണരത്നയെ റബാഡയാണ് വീഴത്തിയത്. പിന്നീട് കുശാല്‍ പെരേരയെയും (30), അവിഷ്ക ഫെര്‍ണാണ്ടോയെയും (30) പ്രിടോറിയസുമാണ് മടക്കിയത്. മത്സരം 13 ഓവര്‍ പിന്നിടുമ്പോള്‍ 76 ന് 3 എന്ന നിലയിലാണ് ലങ്ക. കുശാല്‍ മെന്‍ഡസും എയ്ഞ്ചലോ മാത്യൂസുമാണ് ക്രീസില്‍.
സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ മികച്ച സ്കോര്‍ ലക്ഷ്യമിട്ടാകും ശ്രീലങ്ക ബാറ്റിങ്ങിനിറങ്ങുക. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ടീമിന് ജയം അനിവാര്യമാണ്. അതേസയമം ലോകകപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞ ദക്ഷിണാഫ്രിക്ക നാട്ടിലേക്ക് മടങ്ങും മുന്‍പ് അവശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് നാണക്കേട് ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.