ആദ്യപന്തില്‍ ലങ്കന്‍ നായകനെ വീഴ്ത്തി റബാഡ; കുശാലും അവിഷ്‌കയും രക്ഷാപ്രവര്‍ത്തനത്തിന്

Last Updated:

മത്സരം ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 52 ന് 1 എന്ന നിലയിലാണ് ലങ്ക

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ പന്തില്‍ തന്നെ തിരിച്ചടി. നായകന്‍ ദിമുത് കരുണരത്‌നെയാണ് ഒന്നാം പന്തില്‍ റബാഡയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയത്. മുന്നേറാന്‍ ജയം അനിവാര്യമായ മത്സരത്തിന്റെ തുടക്കത്തില്‍ തിരിച്ചടിയേറ്റെങ്കിലും കുശാല്‍ പെരേരയിലൂടെയും അവിഷ്‌ക ഫെര്‍ണാണ്ടോയുടെയും പ്രകടനത്തിലൂടെ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ലങ്ക.
മത്സരം ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 52 ന് 1 എന്ന നിലയിലാണ് ലങ്ക. ഫെര്‍ണാണ്ടോ 24 റണ്‍സും കുശാല്‍ 20 റണ്‍സും എടുത്തു. സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ മികച്ച സ്‌കോര്‍ ലക്ഷ്യമിട്ടാകും ശ്രീലങ്ക ബാറ്റിങ്ങിനിറങ്ങുക. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ടീമിന് ജയം അനിവാര്യമാണ്. അതേസയമം ലോകകപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞ ദക്ഷിണാഫ്രിക്ക നാട്ടിലേക്ക് മടങ്ങും മുന്‍പ് അവശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് നാണക്കേട് ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ്.
advertisement
ദക്ഷിണാഫ്രിക്കയോട് അവസാനം കളിച്ച അഞ്ച് ഏകദിനങ്ങളിലും ശ്രീലങ്ക വട്ടപ്പൂജ്യമായിരുന്നു. പക്ഷെ പ്രതീക്ഷയോടെ ലോകകപ്പിനെത്തിയ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ അമ്പേപരാജയപ്പെട്ടു. ലങ്കയാകട്ടെ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടു. ആതിഥേയരെ വിറപ്പിച്ചുജയിച്ചതിന്റെ ആത്മവിശ്വാസമുണ്ട് ടീമിനിപ്പോള്‍. മൂന്നാംജയമാണ് ലങ്കയുടെ ലക്ഷ്യം.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ആദ്യപന്തില്‍ ലങ്കന്‍ നായകനെ വീഴ്ത്തി റബാഡ; കുശാലും അവിഷ്‌കയും രക്ഷാപ്രവര്‍ത്തനത്തിന്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement