കരീബിയന്‍ പേസ് നിരയ്ക്ക് മുന്നില്‍ ആടിയുലഞ്ഞ് ഇന്ത്യ; വിന്‍ഡീസിന് 269 റണ്‍സ് വിജയലക്ഷ്യം

Last Updated:

82 പന്തില്‍ 8 ബൗണ്ടറികള്‍ സഹിതമാണ് വിരാട് 72 റണ്‍സെടുത്തത്

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഇന്ത്യ വിന്‍ഡീസ് പോരാട്ടത്തില്‍ വിന്‍ഡീസിന് 269 റണ്‍സ് വിജയലക്ഷ്യം. ആദ്യംബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 268 റണ്‍സെടുത്തത്. അവസാന നിമിഷം മികച്ച പ്രകടനം പുറത്തെടുത്ത ഹര്‍ദിക് പാണ്ഡ്യയും ധോണിയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നായകന്‍ വിരാട് കോഹ്‌ലി 72 റണ്‍സുമെടുത്തു.
അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്തിയ ഹര്‍ദിക് 46 റണ്‍സാണ് നേടിയത്. എംഎസ് ധോണി അര്‍ധ സെഞ്ച്വറിയും നേടി (56). നേരത്തെ കോഹ്‌ലിയും രാഹുലും ഒഴികെയാര്‍ക്കും മുന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. 82 പന്തില്‍ 8 ബൗണ്ടറികള്‍ സഹിതമാണ് വിരാട് 72 റണ്‍സെടുത്തത്. രാഹുല്‍ 64 പന്തില്‍ 6 ബൗണ്ടറികളുടെ അകമ്പടിയോടെ 48 റണ്‍സെടുത്തു.
Also Read: 'വാട്ട് ?' രോഹിത്തിന്റെ വിക്കറ്റിനു പിന്നാലെ തേര്‍ഡ് അംപയറോട് റിതിക
രോഹിത് ശര്‍മ (18), വിജയ് ശങ്കര്‍ (14) കേദാര്‍ ജാദവ് (7) എന്നിവരെയാണ് ഇന്ത്യക്ക് നേരത്തെ നഷ്ടമായത്. വിന്‍ഡീസിനായ് കെമര്‍ റോച്ച് മൂന്നും ജാസണ്‍ ഹോള്‍ഡറും കോട്രെലും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
കരീബിയന്‍ പേസ് നിരയ്ക്ക് മുന്നില്‍ ആടിയുലഞ്ഞ് ഇന്ത്യ; വിന്‍ഡീസിന് 269 റണ്‍സ് വിജയലക്ഷ്യം
Next Article
advertisement
'വാട്ടർ മെട്രോ കൊച്ചിയുടെ മുഖച്ഛായ മാറ്റി': പുതിയ വാട്ടർ മെട്രോ ടെർമിനലുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
'വാട്ടർ മെട്രോ കൊച്ചിയുടെ മുഖച്ഛായ മാറ്റി': പുതിയ വാട്ടർ മെട്രോ ടെർമിനലുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
  • വാട്ടർ മെട്രോ മട്ടാഞ്ചേരിയിലേക്ക് എത്തുന്നത് പശ്ചിമ കൊച്ചിയുടെ മുഖച്ഛായ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  • വാട്ടർ മെട്രോ ടെർമിനലുകൾ മട്ടാഞ്ചേരി, വെല്ലിങ്ടൺ ഐലൻ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • വാട്ടർ മെട്രോ ഗതാഗതം സുഗമമാക്കുകയും, വിനോദ സഞ്ചാര മേഖലക്ക് ഉണർവ് നൽകുകയും ചെയ്യും.

View All
advertisement