ICC World Cup 2019: 'ഉപനായകന്‍ നയിക്കുന്നു' രോഹിത്തിന് അര്‍ധ സെഞ്ച്വറി; കരുതലോടെ ഇന്ത്യ

Last Updated:

50 റണ്‍സോടെ രോഹിത്തും 13 റണ്‍സോടെ കെഎല്‍ രാഹുലുമാണ് ക്രീസില്‍

സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയുടെ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക്. അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെ ചിറകിലാണ് ഇന്ത്യയുടെ മുന്നേറ്റം. 50 റണ്‍സോടെ രോഹിത്തും 13 റണ്‍സോടെ കെഎല്‍ രാഹുലുമാണ് ക്രീസില്‍. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 24 ഓവറില്‍ 92 ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ.
സ്‌കോര്‍ബോര്‍ഡില്‍ 54 റണ്‍സ് ചേര്‍ത്തപ്പോള്‍ രണ്ട് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 18 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലിയും എട്ട് റണ്‍സെടുത്ത ഓപ്പണര്‍ ധവാനെയുമാണ് ഇന്ത്യക്ക് നഷ്ടമായത്. ഫെഹ്‌ലുക്വായോയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡീകോക്ക് മനോഹരമായ ക്യാച്ചിലൂടെ വിരാടിനെ വീഴ്ത്തുകയായിരുന്നു.
Also read:  'കോഹ്‌ലിയും വീണു' റണ്‍സ് കണ്ടെത്താനാകാതെ ഇന്ത്യ പതറുന്നു
സ്‌കോര്‍ബോര്‍ഡില്‍ വെറും 13 റണ്‍സ് മാത്രമുള്ളപ്പോഴാണ് ധവാനെ ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനത്തിന് മുന്നില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടക്കാനെ കഴിഞ്ഞുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ യൂസവേന്ദ്ര ചാഹലാണ് പ്രോട്ടീസിനെ തകര്‍ത്തത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World Cup 2019: 'ഉപനായകന്‍ നയിക്കുന്നു' രോഹിത്തിന് അര്‍ധ സെഞ്ച്വറി; കരുതലോടെ ഇന്ത്യ
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement