സതാംപ്ടണ്: ദക്ഷിണാഫ്രിക്കയുടെ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക്. അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെ ചിറകിലാണ് ഇന്ത്യയുടെ മുന്നേറ്റം. 50 റണ്‍സോടെ രോഹിത്തും 13 റണ്‍സോടെ കെഎല്‍ രാഹുലുമാണ് ക്രീസില്‍. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 24 ഓവറില്‍ 92 ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ.
സ്കോര്‍ബോര്‍ഡില്‍ 54 റണ്‍സ് ചേര്‍ത്തപ്പോള്‍ രണ്ട് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 18 റണ്‍സെടുത്ത നായകന് വിരാട് കോഹ്ലിയും എട്ട് റണ്‍സെടുത്ത ഓപ്പണര്‍ ധവാനെയുമാണ് ഇന്ത്യക്ക് നഷ്ടമായത്. ഫെഹ്ലുക്വായോയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡീകോക്ക് മനോഹരമായ ക്യാച്ചിലൂടെ വിരാടിനെ വീഴ്ത്തുകയായിരുന്നു.
സ്കോര്‍ബോര്‍ഡില്‍ വെറും 13 റണ്‍സ് മാത്രമുള്ളപ്പോഴാണ് ധവാനെ ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനത്തിന് മുന്നില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടക്കാനെ കഴിഞ്ഞുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ യൂസവേന്ദ്ര ചാഹലാണ് പ്രോട്ടീസിനെ തകര്‍ത്തത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.