രോഹിത് ശർമ 2024ലെ ഐസിസി ടി20 ടീമിന്‌റെ ക്യാപ്റ്റൻ‌; ബുംറയും ഹാർദിക്കും അർഷദീപും ടീമിൽ

Last Updated:

2024ൽ രോഹിത് ശർമ ഇന്ത്യൻ ക്യാപ്റ്റനായി കളിച്ച 11 ടി20 മത്സരങ്ങളിലും വിജയിച്ചു. 37 കാരനായ വലംകൈയ്യൻ ബാറ്ററാണ് 2024ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത്

News18
News18
2024ലെ ഐസിസി ടി20 പുരുഷ ടീമിൽ‌ ഇടംപിടിച്ച് ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും ഹാര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും അർഷദീപ് സിങ്ങും. രോഹിതാണ് ടീമിന്റെ ക്യാപ്റ്റൻ. 2024 ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി ടോപ് സ്കോറർ ആയ രോഹിത്, രണ്ടാം ടി20 ലോക കിരീടത്തിനായുള്ള നീലപ്പടയുടെ 17 വർഷത്തെ കാത്തിരിപ്പിന് അവസാനം കുറിച്ചതിൽ പ്രധാന പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, കഴിഞ്ഞ വർഷം ഇന്ത്യ കളിച്ച 11 ടി20 മത്സരങ്ങളിലും വിജയിച്ചു. കൂടാതെ 100% വിജയ റെക്കോർഡോടെ ടി20 ലോകകപ്പ് കിരീടം നേടുന്ന ലോകത്തിലെ ആദ്യത്തെ ക്യാപ്റ്റനുമായി രോഹിത് മാറി.
2024 ലെ ടി20 ലോകകപ്പിലെ എട്ട് മത്സരങ്ങളിലും ജസ്പ്രീത് ബുംറ കളിച്ചു. 15 വിക്കറ്റുകൾ വീഴ്ത്തി. 31 കാരനായ ഫാസ്റ്റ് ബൗളർ പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡും നേടി.
ലോകകപ്പിലെ മുൻനിര വിക്കറ്റ് വേട്ടക്കാരിൽ ഒരാളായാണ് അർഷദീപ് ഫിനിഷ് ചെയ്തത്. എട്ട് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റാണ് അർ‌ഷദീപ് നേടിയത്. ഇതുവരെ 61 ടി20 മത്സരങ്ങളിൽ നിന്ന് 97 വിക്കറ്റുകൾ നേടിയ ഇടംകൈയ്യൻ പേസർ, 2024 ലെ ഐസിസി പുരുഷ ടി20 പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടാനുള്ള മത്സരത്തിലും മുൻനിരയിലുണ്ട്.
advertisement
2022 ജൂലൈ 7 ന് സതാംപ്ടണിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കായി ടി20യിൽ അരങ്ങേറ്റം കുറിച്ച അർഷദീപ്, കഴിഞ്ഞ വർഷം 18 മത്സരങ്ങൾ കളിക്കുകയും 36 ബാറ്റർ‌മാരെ പുറത്താക്കുകയും ചെയ്തു.
17 മത്സരങ്ങൾ കളിച്ച ഹാർദിക് 16 വിക്കറ്റുകൾ വീഴ്ത്തിയതിന് പുറമേ 352 റൺസും നേടി. ബറോഡയിൽ നിന്നുള്ള 31 കാരനായ ഓൾറൗണ്ടർ 2024 ജൂൺ 29 ന് ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് 2024 ഫൈനലിൽ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
advertisement
ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ഫിൽ സാൾട്ട്, പാകിസ്ഥാന്റെ ബാബർ അസം, സിംബാബ്‌വെ ഓൾറൗണ്ടർ സിക്കന്ദർ റാസ, ശ്രീലങ്കയുടെ ഓൾറൗണ്ടർ വാനിന്ദു ഹസരംഗ, അഫ്ഗാനിസ്ഥാന്റെ ടി20 ക്യാപ്റ്റൻ റാഷിദ് ഖാൻ എന്നിവരാണ് കഴിഞ്ഞ വർഷം ടി20യിലെ മികച്ച പ്രകടനത്തിന് ശേഷം ഐസിസിയുടെ ടീമിൽ ഇടം നേടിയ മറ്റ് താരങ്ങൾ
ഐസിസി പുരുഷ ടി20‌ ടീം ഓഫ് ദി ഇയർ 2024: രോഹിത് ശർമ (ക്യാപ്റ്റൻ) (ഇന്ത്യ), ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ), ഫിൽ സാൾട്ട് (ഇംഗ്ലണ്ട്), ബാബർ അസം (പാകിസ്ഥാൻ), നിക്കോളാസ് പൂരൻ (വെസ്റ്റ് ഇൻഡീസ്), സിക്കന്ദർ റാസ (സിംബാബ്‌വെ), ഹാർദിക് പാണ്ഡ്യ (ഇന്ത്യ), റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ), വാനിന്ദു ഹസരംഗ (ശ്രീലങ്ക), അർഷ്ദീപ് സിംഗ് (ഇന്ത്യ), ജസ്പ്രീത് ബുംറ (ഇന്ത്യ)
advertisement
Summary: Indian captain Rohit Sharma, all-rounder Hardik Pandya, and star fast bowlers Arshdeep Singh and Jasprit Bumrah were included in the ICC Men’s T20I Team of the Year 2024
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
രോഹിത് ശർമ 2024ലെ ഐസിസി ടി20 ടീമിന്‌റെ ക്യാപ്റ്റൻ‌; ബുംറയും ഹാർദിക്കും അർഷദീപും ടീമിൽ
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement