'ഭാഗ്യം കങ്കാരുക്കള്‍ക്കൊപ്പമോ' പന്ത് സ്റ്റംപ്‌സില്‍ കൊണ്ടു, പക്ഷേ ബെയ്ല്‍സ് ഇളകിയില്ല; വിക്കറ്റില്‍ നിന്ന് രക്ഷപ്പെട്ട് വാര്‍ണര്‍
Last Updated:
ഓവല്‍: സ്റ്റംപ്‌സില്‍ പന്ത് കൊണ്ടിട്ടും പുറത്താകാതെ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ജസ്പ്രീത് ബൂമ്രയുടെ ഓവറിലാണ് വാര്‍ണറെ ഭാഗ്യം തുണച്ചത്. ബൂമ്രയുടെ പന്ത് സ്റ്റംപ്‌സില്‍ കൊണ്ടെങ്കിലും ബെയ്ല്‍സ് വീഴാതിരിക്കുകയായിരുന്നു. മത്സരത്തില്‍ ഭാഗ്യം ഓസിസിനൊപ്പമാണോയെന്ന ആശങ്കയിലാണ് ആകാധകര്‍.
ഐപിഎല്ലില്‍ പതിവ് കാഴ്ചയായിരുന്ന പന്ത് സ്റ്റംപില്‍ കൊണ്ടാലും ബെയ്ല്‍സ് ഇളകാത്തത്. ഈ കാഴ്ച ലോകകപ്പിലും തുടര്‍ക്കഥയാകുകയാണ്. നേരത്തെ ന്യൂസീലന്‍ഡിന് എതിരെ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെ ഇത്തരത്തില്‍ രക്ഷപെട്ടിരുന്നു. പിന്നീട് അര്‍ധ സെഞ്ച്വറി നേടിയായിരുന്നു താരം പുറത്തായത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഡികോക്കും ഇത്തരത്തില്‍ രക്ഷപ്പെട്ടിരുന്നു.
Also Read: 'ഓസീസ് നായകന്‍ വീണു' മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കുന്നു
അതേസമയം ഇന്ത്യയുയര്‍ത്തിയ 353 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഓസീസ് 20 ഓവര്‍ പിന്നിടുമ്പോള്‍ 99 ന് 1 എന്ന നിലയിലാണ് 45 റണ്‍സുമായി ഡേവിഡ് വാര്‍ണറും. 14 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2019 8:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഭാഗ്യം കങ്കാരുക്കള്‍ക്കൊപ്പമോ' പന്ത് സ്റ്റംപ്‌സില്‍ കൊണ്ടു, പക്ഷേ ബെയ്ല്‍സ് ഇളകിയില്ല; വിക്കറ്റില്‍ നിന്ന് രക്ഷപ്പെട്ട് വാര്‍ണര്‍