advertisement

ICC World cup 2019: 'ഓസീസ് നായകന്‍ വീണു' മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കുന്നു

Last Updated:

35 പന്തില്‍ 36 റണ്‍സുമായാണ് ഫിഞ്ച് പുറത്തായത്

ഓവല്‍: ഇന്ത്യ ഓസീസ് ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയുടെ 352 റണ്‍സ് പിന്തുടരുന്ന ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ കേദാര്‍ ജാദവിന്റെ ത്രോയില്‍  റണ്‍ഔട്ടാക്കുകയായിരുന്നു.
ഓസീസ് ഓപ്പണര്‍മാര്‍ നിലയുറപ്പിച്ചെന്ന് തോന്നിച്ചഘട്ടത്തിലാണ് ആദ്യവിക്കറ്റ് ഇന്ത്യക്ക് ലഭിച്ചത്. 35 പന്തില്‍ 36 റണ്‍സുമായാണ് ഫിഞ്ച് പുറത്തായത്. ഓടുവില്‍ വിവരം കിട്ടുമ്പോള്‍ 14 ഓവറില്‍ 63 ന് 1 എന്ന നിലയിലാണ് ഓസീസ്. 23 റണ്‍സുമായി ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.
ഇന്ത്യക്കായി ജസ്പ്രീത് ബൂമ്രയും ഭൂവനേശ്വര്‍ കുമാറും മികച്ച രീതിയിലാണ് തുടക്കത്തില്‍ പന്തെറിഞ്ഞത്. നേരത്തെ ആദ്യം ബാറ്റുചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 352 റണ്‍സെടുത്തത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്.
advertisement
Also Read: ഓസീസ് കളി ജയിക്കണമെങ്കില്‍ റെക്കോര്‍ഡ് പിറക്കണം; ഇന്ത്യയ്ക്ക് മുന്നില്‍ വീണത് ഓസീസിന്റെ ലോകകപ്പ് റെക്കോര്‍ഡ്
ഓപ്പണര്‍ ശിഖര്‍ ധവാന്‍ 109 പന്തില്‍ 117, നായകന്‍ വിരാട് കോഹ്‌ലി 77 പന്തില്‍ 82, രോഹിത് ശര്‍മ 70 പന്തില്‍ 57, ഹര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 48, എംഎസ് ധോണി 14 പന്തില്‍ 27 എന്നിവരാണ് ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത്. കെഎല്‍ രാഹുല്‍ 3 പന്തില്‍ പുറത്താകാതെ 11 റണ്‍സും നേടി അവസാന നിമിഷം ആഞ്ഞടിച്ച ഇന്ത്യന്‍ താരങ്ങള്‍ ഓസീസിനെ കാഴ്ചക്കാരാക്കുകയായിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World cup 2019: 'ഓസീസ് നായകന്‍ വീണു' മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കുന്നു
Next Article
advertisement
Exclusive| '2026-ൽ കടൽ അടക്കിവാഴും' 26/11 മാതൃകയിൽ ആക്രമണ ഭീഷണിയുമായി പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ
Exclusive| '2026-ൽ കടൽ അടക്കിവാഴും' 26/11 മാതൃകയിൽ ആക്രമണ ഭീഷണിയുമായി പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ
  • പാകിസ്ഥാൻ ആസ്ഥാനമായ ലഷ്കർ-ഇ-തൊയ്ബ 26/11 മുംബൈ ആക്രമണത്തിന് സമാനമായ കടൽമാർഗ ഭീഷണി ഉയർത്തി

  • പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി 2026-ൽ കടൽ അടക്കിവാഴുമെന്ന് വീഡിയോയിൽ പറഞ്ഞു

  • ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ സുരക്ഷാ ഏജൻസികൾ ഭീഷണിയെ തുടർന്ന് നിരീക്ഷണം ശക്തമാക്കി

View All
advertisement