India vs Pakistan, World cup 2023: ചിരവൈരികളുടെ പോരിന് മണിക്കൂറുകൾ ബാക്കി; അഹമ്മദാബാദിൽ മഴ കളിക്കുമോ?
- Published by:Anuraj GR
- news18-malayalam
Last Updated:
ഏകദിന ലോകകപ്പ് ചരിത്രത്തിൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏഴ് തവണ പരസ്പരം കൊമ്പുകോർത്തിട്ടുണ്ട്
ലോകകപ്പ് ക്രിക്കറ്റിൽ ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം പൂർണ സജ്ജമായി കഴിഞ്ഞു. 2023-ലെ ഏഷ്യാ കപ്പിലെ ദയനീയ തോൽവിക്ക് പകരംവീട്ടാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്ഥാൻ. അതേസമയം ഇന്ത്യ തങ്ങളുടെ ചിരവൈരികളായ പാകിസ്ഥാനെ ഒരിക്കൽ കൂടി നേരിടാനും സ്വന്തം മണ്ണിൽ അവർക്കെതിരായ റെക്കോർഡ് നിലനിർത്താനുമുള്ള ഒരുക്കത്തിലാണ്.
മത്സരം നടക്കുന്ന ശനിയാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിക്കുന്നത്. എന്നാൽ നേരിയ മഴയ്ക്കുള്ള സാധ്യത തള്ളിക്കളയുന്നില്ല. മഴ കാരണം മത്സരം തടസപ്പെടില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് സംഘാടകർ. നേരിയ മഴ പെയ്താലും വേഗത്തിൽ മൽസരം പുനരാരംഭിക്കുന്നതിനുള്ള ക്രമീകരണം നടത്തിക്കഴിഞ്ഞു.
അതേസമയം അഹമ്മദാബാദിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച മുന്നറിയിപ്പ് കാലാവസ്ഥാവകുപ്പ് നൽകിക്കഴിഞ്ഞു. മലിനീകരണ തോത് വർദ്ധിക്കുന്നത് കുട്ടികളും പ്രായമായവരും പോലുള്ളവരെ സാരമായി ബാധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് എടുത്തുകാണിക്കുന്നു. ഏകദേശം 1,30,000 പേർ കളി കാണാനെത്തും എന്ന കാര്യം പരിഗണിക്കുമ്പോൾ, മോശം വായുവിന്റെ ഗുണനിലവാരം അപകടസാധ്യതയുള്ള വിഭാഗക്കാർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.
advertisement
ഒക്‌ടോബർ 14ന് അഹമ്മദാബാദിൽ മഴയ്ക്ക് സാധ്യതയില്ലെന്ന് ഗുജറാത്ത് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. നഗരത്തിൽ പരമാവധി താപനില 35 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ-പാകിസ്ഥാൻ മത്സര ദിവസം ആപേക്ഷിക ആർദ്രത 35% ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
ഏകദിന ലോകകപ്പ് ചരിത്രത്തിൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏഴ് തവണ പരസ്പരം കൊമ്പുകോർത്തിട്ടുണ്ട്, ഈ ഏഴ് ഏറ്റുമുട്ടലുകളിലെല്ലാം ഇന്ത്യ വിജയിച്ചു. പാകിസ്ഥാനെതിരെ ലോകകപ്പിൽ സമ്പൂർണ ആധിപത്യമെന്ന റെക്കോർഡ് ഇന്ത്യ നിലനിർത്തിവരികയാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
October 13, 2023 7:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
India vs Pakistan, World cup 2023: ചിരവൈരികളുടെ പോരിന് മണിക്കൂറുകൾ ബാക്കി; അഹമ്മദാബാദിൽ മഴ കളിക്കുമോ?