നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കരീബിയന്‍ കൊടുങ്കാറ്റില്‍ ഇന്ത്യ ഉലയുന്നു; 25 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം

  കരീബിയന്‍ കൊടുങ്കാറ്റില്‍ ഇന്ത്യ ഉലയുന്നു; 25 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം

  ഒടുവില്‍ വിവരംകിട്ടുമ്പോള്‍ 34 ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ

  • News18
  • Last Updated :
  • Share this:
   ആന്റിഗ്വ: വിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മൂന്നുവിക്കറ്റുകള്‍ നഷ്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ കരീബിയന്‍ ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ വെറും 25 റണ്‍സ് എത്തുമ്പോഴേക്കും മൂന്ന് മുന്‍നിര താരങ്ങളെയാണ് ഇന്ത്യക്ക് നഷ്ടമായത്.

   മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (2), വിരാട് കോഹ്‌ലി (9) എന്നിവരാണ് പുറത്തായത്. വിന്‍ഡീസിനായി കെമര്‍ റോച്ച് രണ്ടും ഗബ്രിയേല്‍ ഒന്നും വിക്കറ്റുകള്‍ നേടി. ഒടുവില്‍ വിവരംകിട്ടുമ്പോള്‍ 34 ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ. 12 റണ്‍സോടെ കെഎല്‍ രാഹുലും 1 റണ്‍സുമായി അജിങ്ക്യാ രഹാനെയുമാണ് ക്രീസില്‍.

   Also Read: ഇന്ത്യ- വിന്‍ഡീസ് ഒന്നാം ടെസ്റ്റ്: ചരിത്രമെഴുതാന്‍ ജഡേജ; താരത്തെ കാത്തിരിക്കുന്നത് ഈ നാഴികക്കല്ലുകള്‍

   ടീമില്‍ വന്‍മാറ്റങ്ങളുമായാണ് കോഹ്‌ലിയും സംഘവും വിന്‍ഡീസിനെ നേരിടാന്‍ ഇറങ്ങിയത്. രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവരില്ലാതെയാണ് ഇന്ത്യ അന്തിമ ഇലവനെ തെരഞ്ഞെടുത്തത്. സാഹ മടങ്ങിയെത്തിയെങ്കിലും വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ തന്നെയാണ് ടീം നിലനിര്‍ത്തിയത്.

   First published:
   )}