ഗോകുലം വീണു; ആരോസിന്റെ ജയം എതിരില്ലാത്ത ഒരു ഗോളിന്

Last Updated:
കട്ടക്ക്: ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് തോല്‍വി. കട്ടക്കില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം പരാജയപ്പെട്ടത്. കേരളാ ടീമിന്റെ മൂന്നാം തോല്‍വിയാണിത്. ആരോസിന്റെ രണ്ടാമത്തെ ജയവും. പെനാല്‍റ്റിയിലൂടെയായിരുന്നു ആരോസിന്റെ വിജയഗോള്‍.
വിക്രം സിങ്ങിനെ ഡാനിയല്‍ എഡോയും കാസ്ട്രോയും ചേര്‍ന്ന് ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത അമര്‍ജിത്ത് സിങ്ങ് ലക്ഷ്യം കാണുകയും ചെയ്തു.
Also Read: കോഹ്‌ലിയുടെ അഗ്രഷന്‍ നല്ലതോ?; ഇന്ത്യന്‍ നായകനു നേരെ 'ബൗണ്‍സറുമായി' അക്തര്‍
പ്രധാന താരങ്ങളായ പ്രീതം സിങ്, അര്‍ജുന്‍ ജയരാജ്, അഭിഷേക് ദാസ് ഭഗത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചായിരുന്നു കോച്ച് ബിനോ ജോര്‍ജ് ഇന്ന് ടീമിനെ ഇറക്കിയത്. ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു.
advertisement
Dont Miss: ഫേസ്ബുക്കില്‍ കവര്‍ ചിത്രം മാറ്റിയ ബ്ലാസ്റ്റേഴ്‌സിനെ ട്രോളി ആരാധകര്‍
അവസാനം കളിച്ച മൂന്നു മത്സരങ്ങളില്‍ ഗോകുലത്തിന്റെ രണ്ടാം തോല്‍വിയാണിത്. തോല്‍വിയോടെ ഒമ്പതു മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ഗോകുലം എട്ടാം സ്ഥാനത്ത് തുടരുകയാണ്. അതേസയമം എട്ടു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുള്ള ആരോസ് ഒമ്പതാം സ്ഥാനത്തെത്തി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഗോകുലം വീണു; ആരോസിന്റെ ജയം എതിരില്ലാത്ത ഒരു ഗോളിന്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement