കോഹ്‌ലിയുടെ അഗ്രഷന്‍ നല്ലതോ?; ഇന്ത്യന്‍ നായകനു നേരെ 'ബൗണ്‍സറുമായി' അക്തര്‍
Last Updated:
മുംബൈ: ക്രിക്കറ്റ് ലോകത്ത് ഇന്ന് നടക്കുന്ന പ്രധാന ചര്‍ച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ കളത്തിലെ പെരുമാറ്റവും താരത്തിന്റെ അഗ്രഷനെയും കുറിച്ചാണ്. ഇന്ത്യാ- ഓസീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പെര്‍ത്തിലെ മൈതാനത്തെ കോഹ്‌ലിയുടെ പെരുമാറ്റത്തെ എതിര്‍ത്തും അനുകൂലിച്ചും മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. വിരാടിന്റെ അഗ്രഷനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഏറ്റവും ഒടുവില്‍ പങ്കെടുത്തിരിക്കുന്നത് മുന്‍ പാക് താരം ഷൊയ്ബ് അക്തറാണ്.
വിരാടിന്റെ പ്രതിഭയെയും അഗ്രഷനെയും അംഗീകരിക്കണമെന്ന പക്ഷക്കാരനാണ് അക്തര്‍. ആധുനിക ക്രിക്കറ്റിലെ മഹാനായ താരമാണ് വിരാട് കോഹ്ലിയെന്നും അഗ്രഷന്‍ ക്രിക്കറ്റിന്റെ പ്രധാനപ്പെട്ട ഭാഗമാണെന്നും താരം പറയുന്നു. പരിധി വിടാത്തിടത്തോളം കാലം അഗ്രഷന്‍ നല്ലതാണെന്നും അക്തര്‍ ട്വീറ്റ് ചെയ്തു.
@imVkohli is one of the modern greats of the game. Aggression has been a part & parcel of competitive cricket, specially when you are playing Down Under as long as it stays in limit. Please cut him some slack.
— Shoaib Akhtar (@shoaib100mph) December 20, 2018
advertisement
Also Read: ഫേസ്ബുക്കില്‍ കവര്‍ ചിത്രം മാറ്റിയ ബ്ലാസ്റ്റേഴ്‌സിനെ ട്രോളി ആരാധകര്‍
ഇന്ത്യന്‍ മുന്‍ താരം സഹീര്‍ ഖാനും നേരത്തെ കോഹ്‌ലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വിരാട് എങ്ങനെയാണോ അതേ പോലെ തന്നെ തുടരണമെന്നും ഈ അഗ്രഷനാണ് വിരാടിനെ ഇന്നത്തെ നിലയിലെത്തിച്ചതെന്നുമായിരുന്നു സഹീര്‍ പറഞ്ഞത്. 'തന്റെ വിജയതന്ത്രത്തില്‍ നിന്ന് കോഹ്‌ലിക്ക് ഒരിക്കലും പിന്‍മാറാനാവില്ല. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന കാര്യം പരിഗണിക്കേണ്ടതില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പരകള്‍ എക്കാലത്തും ഇങ്ങനെയായിരുന്നു' സഹീര്‍ പറഞ്ഞു.
advertisement
നേരത്തെ മൈക്ക് ഹസിയും മിച്ചല്‍ ജോണ്‍സണും സഞ്ജയ് മഞ്ചരേക്കറുമെല്ലാം വിരാടിന്റെ പെരുമാറ്റം ശരിയല്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. കളത്തില്‍ വിരാട് കൂറേക്കൂടി മാന്യമായിട്ട് പെരുമാറണമെന്നായിരുന്നു ഇവരുടെ അഭിപ്രായം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 21, 2018 2:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
കോഹ്‌ലിയുടെ അഗ്രഷന്‍ നല്ലതോ?; ഇന്ത്യന്‍ നായകനു നേരെ 'ബൗണ്‍സറുമായി' അക്തര്‍