2030 കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ? ആതിഥേയ നഗരമായി അഹമ്മദാബാദിനെ ഔദ്യോഗികമായി ശുപാർശ ചെയ്തു
- Published by:Nandu Krishnan
- news18-malayalam
Last Updated:
2025 നവംബർ 26 ന് ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമൺവെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലിയിൽ അന്തിമ തീരുമാനം എടുക്കും
2030 ലെ കോമൺവെൽത്ത് ഗെയിംസിന്റെ നിർദ്ദിഷ്ട ആതിഥേയ നഗരമായി ഇന്ത്യയിലെ അംദാവാദിനെ (അഹമ്മദാബാദ്) ശുപാർശ ചെയ്യുമെന്ന് കോമൺവെൽത്ത് സ്‌പോർട്‌സിന്റെ എക്‌സിക്യൂട്ടീവ് ബോർഡ് സ്ഥിരീകരിച്ചു. 2025 നവംബർ 26 ന് ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമൺവെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലിയിൽ അന്തിമ തീരുമാനം എടുക്കും. 2010 ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിച്ചത് ന്യൂഡൽഹിയിലായിരുന്നു.
advertisement
കോമൺവെൽത്ത് സ്‌പോർട്‌സ് ഇവാലുവേഷൻ കമ്മിറ്റി മേൽനോട്ടം വഹിച്ച വിശദമായ പ്രക്രിയയ്ക്ക് ശേഷമാണ് അഹമ്മദാബാദിനെ ശുപാർശ ചെയ്തത്. സാങ്കേതിക നിർവ്വഹണം, കായികതാരങ്ങളുടെ അനുഭവം, അടിസ്ഥാന സൗകര്യങ്ങൾ, ഭരണം, കോമൺവെൽത്ത് സ്പോർട്സ് മൂല്യങ്ങളുമായുള്ള യോജിപ്പ് എന്നിവയുൾപ്പെടെ വിവിധ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ആതിഥേയ നഗരങ്ങളെ വിലയിരുത്തുന്നത്. ഇന്ത്യയിലെ അഹമ്മദാബാദും നൈജീരിയയിലെ അബുജയുമായിരുന്നു കോമൺവെൽത്ത് ഗെയിംസിന്റഎ അഭിലാഷവും സാധ്യതയും പ്രതിഫലിപ്പിക്കുന്ന ശ്രദ്ധേയമായ നിർദ്ദേശങ്ങൾ സമർപ്പിച്ചത്.1930-ൽ കാനഡയിലെ ഹാമിൽട്ടണിൽ നടന്ന ഉദ്ഘാടന പരിപാടിയുടെ ശതാബ്ദി ആഘോഷിക്കുന്നതായിരിക്കും 2030 ഗെയിംസ്.
advertisement
കോമൺവെൽത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയ്ക്ക് അഭിമാനകരമായ ഒരു കായിക ചരിത്രവും കോമൺവെൽത്ത് ഗെയിംസ് വിജയത്തിന്റെ ശക്തമായ റെക്കോർഡുമുണ്ട്, 2022 ലെ ബർമിംഗ്ഹാം ഗെയിംസിൽ ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയിരുന്നു
“2030 ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നിർദ്ദേശങ്ങൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയും നൈജീരിയയും കാണിച്ച കാഴ്ചപ്പാടിനും പ്രതിബദ്ധതയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. രണ്ട് നിർദ്ദേശങ്ങളും പ്രചോദനാത്മകമായിരുന്നു.' കോമൺവെൽത്ത് സ്‌പോർട്‌സിന്റെ ഇടക്കാല പ്രസിഡന്റ് ഡോ. ഡൊണാൾഡ് റുക്കരെ പറഞ്ഞു.
advertisement
ശതാബ്ദി കോമൺവെൽത്ത് ഗെയിംസിന് അംദാവാദിൽ ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് ഇന്ത്യയ്ക്ക് അസാധാരണമായ ഒരു ബഹുമതിയായിരിക്കുമെന്നും ഇന്ത്യയുടെ ലോകോത്തര കായിക, ഇവന്റ് കഴിവുകൾ പ്രദർശിപ്പിക്കുക മാത്രമല്ല, 2047 ലെ വീക്ഷിത് ഭാരതത്തിലേക്കുള്ള നമ്മുടെ ദേശീയ യാത്രയിൽ അർത്ഥവത്തായ പങ്ക് വഹിക്കുകയും ചെയ്യുമെന്നും കോമൺവെൽത്ത് ഗെയിംസ് അസോസിയേഷൻ ഇന്ത്യയുടെ പ്രസിഡന്റ് പി.ടി. ഉഷ പറഞ്ഞു
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 15, 2025 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
2030 കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ? ആതിഥേയ നഗരമായി അഹമ്മദാബാദിനെ ഔദ്യോഗികമായി ശുപാർശ ചെയ്തു