advertisement

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഹാര്‍ദിക് പാണ്ഡ്യയും പൃഥ്വി ഷായും ടീമിലില്ല; ജഡേജ തിരിച്ചെത്തി

Last Updated:

ന്യൂസിലന്‍ഡിനെതിരെ ജൂണ്‍ 18ന് സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും അതിനുശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കും ഉള്ള 20 അംഗ ഇന്ത്യന്‍ ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. ഇവര്‍ക്കൊപ്പം നാല് സ്റ്റാന്റ്‌ബൈ താരങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരെ ജൂണ്‍ 18ന് സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലും ഇതേ ടീം തന്നെയാണ് ഇറങ്ങുക. ആഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് ഈ പരമ്പര നടക്കുക.
ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ടീമിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിക്കപ്പെട്ട യുവ ബാറ്റ്സ്മാന്‍ പൃഥ്വി ഷായ്ക്കും ടീമില്‍ ഇടം ലഭിച്ചില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കുന്ന കെ എല്‍ രാഹുല്‍, കോവിഡ് ബാധിതനായി നിരീക്ഷണത്തില്‍ കഴിയുന്ന വൃദ്ധിമാന്‍ സാഹ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നെസ് ടെസ്റ്റ് പാസായാല്‍ മാത്രമെ ഇംഗ്ലണ്ടിലേക്ക് പോകാന്‍ കഴിയുകയുള്ളൂ.
advertisement
പരിക്കിന്റെ പിടിയിലായിരുന്ന അവസാന ടെസ്റ്റ് പരമ്പര നഷ്ടമായ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അഭിമന്യു ഈശ്വരന്‍, പ്രസീദ് കൃഷ്ണ, ആവേശ് ഖാന്‍, അര്‍സാന്‍ നഗ്വാസ്വല്ല എന്നിവരാണ് സ്റ്റാന്‍ന്റ്‌ബൈ താരങ്ങള്‍.
നേരത്തെ ജൂണ്‍ മൂന്നിനാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകാനിരുന്നതെങ്കിലും ഐ പി എല്‍ റദ്ദാക്കിയതിനാല്‍ യാത്ര നേരത്തെയാക്കുന്നകാര്യം ബി സി സി ഐ പരിഗണിക്കുന്നുണ്ട്. ക്വാറന്റീന്‍ നിബന്ധനകള്‍ കര്‍ശനമാണെന്നതും നേരത്തെ ഇംഗ്ലണ്ടിലെത്താന്‍ ഇന്ത്യന്‍ ടീമിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണ് ബ്രിട്ടനിലുള്ളത്.
advertisement
'ക്രിക്കറ്റിന്റെ മക്ക' എന്നറിയപ്പെടുന്ന ലോര്‍ഡ്‌സിലാണ് ആദ്യം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ താരങ്ങളുടെ സുരക്ഷയും കൂടുതല്‍ സൗകര്യവും കണക്കിലെടുത്ത് ഐ സി സി ലോര്‍ഡ്‌സില്‍ നിന്നും ഫൈനല്‍ സതാംപ്ടണിലെ ഹാംപ്ഷയര്‍ബൗളിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ സമ്മറില്‍ സുരക്ഷിതമായി സതാംപ്ടണില്‍ മത്സരങ്ങള്‍ നടത്തുവാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് സാധിച്ചിരുന്നു.
ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.
advertisement
സ്റ്റാന്‍ന്റ്‌ബൈ താരങ്ങള്‍- അഭിമന്യു ഈശ്വരന്‍, പ്രസീദ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നഗ്വാ സ്വല്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഹാര്‍ദിക് പാണ്ഡ്യയും പൃഥ്വി ഷായും ടീമിലില്ല; ജഡേജ തിരിച്ചെത്തി
Next Article
advertisement
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി'
  • ഇറാൻ-ഇസ്രായേൽ യുദ്ധം മൂലം മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ അടയ്ക്കുകയും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു

  • ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ യുഎഇ, ഒമാൻ, ഇറാൻ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ജ്യോതിഷി

  • യാത്രാ തടസ്സങ്ങൾ, സംഘർഷങ്ങൾ, ഗ്രഹനിലകൾ എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രവചനങ്ങൾ ചർച്ചയാകുന്നു

View All
advertisement