നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മുംബൈയ്ക്കും ഫൈനലിനും ഇടയില്‍ 132 റണ്‍സ് ദൂരം; അവസാന നിമിഷം റണ്‍സുയര്‍ത്തി ധോണി

  മുംബൈയ്ക്കും ഫൈനലിനും ഇടയില്‍ 132 റണ്‍സ് ദൂരം; അവസാന നിമിഷം റണ്‍സുയര്‍ത്തി ധോണി

  ധോണിയും അമ്പാട്ടി റായിഡുവും ചേര്‍ന്നാണ് ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്

  dhoni

  dhoni

  • Last Updated :
  • Share this:
   ചെന്നൈ: തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ചെന്നൈ മത്സരത്തിലേക്ക് ശക്തമായി തിരിച്ച് വന്നപ്പോള്‍ ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈയ്ക്ക് 132 റണ്‍സ് വിജയലക്ഷ്യം. അവസാന നിമഷം വരെ പൊരുതിയധോണിയും അമ്പാട്ടി റായിഡുവും ചേര്‍ന്നാണ് ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

   ധോണി 29 പന്തുകളില്‍ നിന്ന് 37 റണ്‍സും റായിഡു 37 പന്തുകളില്‍ നിന്ന് 42 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ തുടക്കത്തിലെ വിക്കറ്റ് നഷ്ടത്തിനുശേഷം മുരളി വിജയിയും 26 പന്തില്‍ 26 റായിഡുവും ചേര്‍ന്നാണ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 12 റണ്‍സിനിടെ രണ്ട് പ്രധാനപ്പെട്ട താരങ്ങളെയായിരുന്നു ടീമിന് നഷ്ടമായത്. 6 റണ്‍സെടുത്ത ഫാറഫ് ഡൂപ്ലെസിയും 5 റണ്‍സെടുത്ത സുരേഷ് റെയ്‌നയും തുടക്കത്തില്‍ തന്നെ കൂടാരം കയറുകയായിരുന്നു.

   Also Read: ഏറ്റവും മികച്ചവന്‍ ഈ ഇന്ത്യന്‍ താരം; തന്റെ പ്രിയ ഓപ്പണിങ്ങ് പങ്കാളിയാരെന്ന് വെളിപ്പെടുത്തി ക്രിസ് ഗെയ്ല്‍

   തൊട്ടുപിന്നാലെ 10 റണ്‍സെടുത്ത വാട്‌സണും മടങ്ങി. രണ്ട് വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചാഹാറാണ് ചെന്നൈയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞ് നിര്‍ത്തിയത്. രാഹുലിന് പുറമെ ജയന്ത് യാദവും ക്രൂണാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റുകള്‍ നേടി.

   ഇന്ന് ജയിക്കുന്ന ടീമിന് ഞായറാഴ്ച നടക്കുന്ന ഫൈനലിന് നേരിട്ട് യോഗ്യത ലഭിക്കും. തോല്‍ക്കുന്നവര്‍ നാളെ നടക്കുന്ന എലിമിനേറ്ററില്‍ വിജയിക്കുന്നവരുമായി ഏറ്റുമുട്ടും. അതില്‍ ജയിക്കുന്ന ടീമാകും ഇന്നത്തെ വിജയികളുമായി കലാശ പോരാട്ടത്തില്‍ ഏറ്റുമുട്ടുക.

   First published:
   )}