സെഞ്ച്വറിയുമായി ബെയര്‍‌സ്റ്റോയും വാര്‍ണറും; റണ്‍മല കയറി ഹൈദരാബാദ്; ബാംഗ്ലൂരിന് 232 റണ്‍സ് വിജയലക്ഷ്യം

Last Updated:

56 പന്തില്‍ ബെയര്‍ 114 റണ്‍സെടുത്തപ്പോള്‍ 55 പന്ത് നേരിട്ട് പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണര്‍ 100 റണ്‍സാണ് നേടിയത്

ഹൈദരാബാദ്: ഡേവിഡ് വാര്‍ണറും ബെയര്‍സ്‌റ്റോയും വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഹൈദരാബാദ് 232 റണ്‍സ് വിജയലക്ഷ്യം കുറിച്ചു. 56 പന്തില്‍ ബെയര്‍ 114 റണ്‍സെടുത്തപ്പോള്‍ 55 പന്ത് നേരിട്ട് പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണര്‍ 100 റണ്‍സാണ് നേടിയത്. ഇരുവരുടെ ആക്രമണത്തിന് മുന്നില്‍ ബാംഗ്ലൂര്‍ താരങ്ങള്‍ കളി മറക്കുകയായിരുന്നു.
114 റണ്‍സെടുത്ത ബെയര്‍‌സ്റ്റോ മടങ്ങിയതിനു പിന്നാലെയാണ് ബാംഗ്ലൂര്‍ കളിയിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തത്. ബെയര്‍ സ്റ്റോയ്ക്ക് പുറമെ 3 പന്തില്‍ 9 റണ്‍സെടുത്ത വിജയ് ശങ്കറിന്റെ വിക്കറ്റാണ് ഓറഞ്ച് പടയ്ക്ക് നഷ്ടമായത്. സ്‌കോര്‍ ബോര്‍ഡില്‍ 185 റണ്‍സ് ചേര്‍ത്ത ശേഷമായിരുന്നു ഹൈദരാബാദിന്റെ ഓപ്പണിങ് സഖ്യം പിരിയുന്നത്.
Also Read: പന്തിന്റേത് ഒത്തുകളിയോ; വിവാദത്തില്‍ പ്രതികരണവുമായി ബിസിസിഐ
ടി20 കരിയറിലെ തന്റെ രണ്ടാം സെഞ്ചുറിയാണ് ബെയര്‍സ്റ്റോ ഇന്ന് നേടുന്നത്. ഈ ഐ.പി.എല്‍ സീസണില്‍ ഇത് രണ്ടാമത്തെ സെഞ്ചുറിയാണ്. നേരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയിരുന്നു. വാര്‍മറുടെ സെഞ്ച്വറിയോടെ സീസണിലെ സെഞ്ച്വറികളുടെ എണ്ണം മൂന്നായി ഉയര്‍ന്നു.
advertisement
ബാംഗ്ലൂര്‍ നിരയില്‍ അരങ്ങേറ്റം കുറിച്ച പതിനാറുകാരന്‍ പ്രയാസ് റായ് ബര്‍മനായിരുന്നു ഹൈദരാബാദ് ബാറ്റ്‌സ്മാന്മാരുടെ ബാറ്റിന്റെ ചൂട് കൂടുതല്‍ അറിഞ്ഞത്. 4 ഓവറില്‍ 56 റണ്‍സാണ് യുവതാരം വഴങ്ങിയത്. ഉമേഷ് യാദവ് 4 ഓവറില്‍ 47 റണ്‍സും വഴങ്ങി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
സെഞ്ച്വറിയുമായി ബെയര്‍‌സ്റ്റോയും വാര്‍ണറും; റണ്‍മല കയറി ഹൈദരാബാദ്; ബാംഗ്ലൂരിന് 232 റണ്‍സ് വിജയലക്ഷ്യം
Next Article
advertisement
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement