'സഞ്ജുവിന്റെ ശ്രദ്ധ തെറ്റിച്ച് പിസ ഡെലിവറി ബോയ്' രാജസ്ഥാന്‍ ഇന്നിങ്‌സിനിടെ കളി തടസപ്പെട്ടത് ഇങ്ങനെ
Last Updated:
സഞ്ജു പിന്മാറിയതോടെ അമ്പയര്‍ ഡോട്ട് ബോള്‍ വിളിക്കുകയും ചെയ്തു
ഹൈദരാബാദ്: ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ രസകരമായ നിമിഷങ്ങള്‍ക്കും ക്രിക്കറ്റ് ലോകം സാക്ഷിയായിരുന്നു. ഗ്യലറിയിലെ പിസ ഡെലിവറി ബോയിയുടെ സാന്നിധ്യം സഞ്ജുവിന്റെയും രാജസ്ഥാന്റെയും ഇന്നിങ്‌സ് തടസപ്പെടുത്തുന്ന നിമിഷങ്ങള്‍ക്കായിരുന്നു വഴിതെളിയിച്ചത്.
ഇന്നലത്തെ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജുവും അര്‍ധ സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയും ബാറ്റുചെയ്യുമ്പോഴായിരുന്നു സംഭവം. സ്‌ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന സഞ്ജു 44 റണ്ണുമായി ബാറ്റുചെയ്യവേയായിരുന്നു താരത്തിന്റെ ശ്രദ്ധ തെറ്റുന്ന രീതിയില്‍ പിസ ഡെലിവറി ബോയി ഗ്യാലറിയില്‍ നിന്നത്.
വിജയ് ശങ്കര്‍ ബോള്‍ ചെയ്യാന്‍ എത്തവേയാണ് ബാറ്റ്‌സ്മാന്റെ നേരെ മുന്നില്‍ പിസ ഡെലിവര്‍ ബോയ് എത്തുന്നത്. സഞ്ജു പിന്മാറിയതോടെ അമ്പയര്‍ ഡോട്ട് ബോള്‍ വിളിക്കുകയും ചെയ്തു. തുടര്‍ന്ന് ബാറ്റിങ്ങ് ആരംഭിച്ച രാജസ്ഥാന്‍ താരങ്ങള്‍ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി കുതിക്കുകയായിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 30, 2019 4:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'സഞ്ജുവിന്റെ ശ്രദ്ധ തെറ്റിച്ച് പിസ ഡെലിവറി ബോയ്' രാജസ്ഥാന്‍ ഇന്നിങ്‌സിനിടെ കളി തടസപ്പെട്ടത് ഇങ്ങനെ