കോവിഡ് മൂലം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ഐ പി എല്‍ പതിനാലാം സീസണിലെ രണ്ടാം പാദ മത്സരങ്ങള്‍ യു എ ഈയില്‍ ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ടീമുകളെല്ലാം അവരുടെ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അതേസമയം ബാഗ്ലൂര് റോയല്‍ ചലഞ്ചേഴ്സ് ടീമിന്റെ പരിശീലനത്തിനിടയിലുള്ള മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ഒരു വീഡിയോ വൈറലാകുകയാണ്.
പരിശീലനത്തിനിടെയുള്ള ഫുട്ബോള്‍ കളിക്കിടെ ഗോളടിച്ച ശേഷം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഐക്കണിക്ക് സെലിബ്രേഷന് ദേവ്ദത്ത് പടിക്കല്‍ അനുകരിച്ചതാണ് ആരാധകര്‍ ഏറ്റെടുത്തത്.
വീഡിയോ ആര്‍സിബി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അതിന് താഴെ അവര്‍ രസകരമായ ഒരു അടിക്കുറിപ്പും നല്കി. 'ദേവ്ദത്ത് പടിക്കല്‍ ഏത് ഫുട്ബോള്‍ താരത്തിന്റെ ആരാധകനാണ് എന്ന് പറയുന്നയാള്‍ക്ക് ഒരു സമ്മാനവും നല്‍കില്ല'. നിരവധി പേരാണ് അതിന് താഴെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേര് ദേവ്ദത്ത് പടിക്കലിന് ആശംസകളും നേര്‍ന്നു. നിലവില്‍ ഐ പി എല്ലില്‍ മികച്ച ഫോമിലാണ് ദേവ്ദത്ത്.
IND vs ENG | കോഹ്ലിയുടെ വിക്കറ്റ് ആഘോഷം വൈറല്‍; ബാര്‍മി ആര്‍മിക്കുള്ള മറുപടിയെന്ന് ക്രിക്കറ്റ് ആരാധകര്‍
ഓവലില്‍ ഇംഗ്ലണ്ടിനെ 157 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ സ്വന്തമാക്കിയത് ചരിത്ര വിജയമായിരുന്നു. കോഹ്ലിയും കൂട്ടരും നേടിയെടുത്ത ഈ ജയത്തെ അവിസ്മരണീയം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നിട്ടും രണ്ടാം ഇന്നിങ്സില്‍ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ ജയം ഇംഗ്ലണ്ടിന്റെ കയ്യില്‍ നിന്നും നേടിയെടുത്തത്. ഓവലില്‍ ജയിച്ചതോടെ പരമ്പരയില്‍ 2-1 ന് മുന്നിലെത്തിയ ഇന്ത്യ പരമ്പരയില്‍ തോല്‍ക്കില്ലെന്ന് ഉറപ്പായി. അരനൂറ്റാണ്ടിന് ശേഷമാണ് ഇന്ത്യ ഓവലില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്.
മത്സരത്തിലെ വിജയത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അത് മറ്റൊന്നുമല്ല, ഗ്യാലറിയിലേക്ക് നോക്കി കോഹ്ലി ട്രംപറ്റ് (ബാര്‍മി ആര്‍മി വായിക്കുന്ന കുഴല്‍ വാദ്യം) വായിക്കുന്നതുപോലെയുള്ള ആക്ഷന്‍ കാണിക്കുന്ന ചിത്രമായിരുന്നു അത്. ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര് വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോഴായിരുന്നു കോഹ്ലിയുടെ ഈ ആഘോഷം. ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തിരുന്നു.
ഇംഗ്ലണ്ട് ഓപ്പണര്‍ ഹസീബ് ഹമീദിനെ രവീന്ദ്ര ജഡേജ പുറത്താക്കിയപ്പോഴും ജോണി ബെയര്‍സ്റ്റോയെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്ഡാക്കിയപ്പോഴുമായിരുന്നു ഗ്യാലറിയിലേക്ക് നോക്കി ട്രംപറ്റ് വായിക്കുന്നതുപോലെ കോഹ്ലി പ്രതികരിച്ചത്. ഗ്യാലറിയിലുണ്ടായിരുന്ന ഇംഗ്ലീഷ് ആരാധകക്കൂട്ടമായ ബാര്‍മി ആര്‍മിക്കുള്ള മറുപടിയാണിതെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. എന്നാല്‍ കോഹ്ലിയുടെ കളിയാക്കല്‍ അല്പ്പത്തരമായിപ്പോയെന്ന രീതിയിലുള്ള പ്രതികരണവും ക്രിക്കറ്റ് ലോകത്ത് നിന്നും ഉണ്ടാകുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.