IPL 2024 | ഐപിഎൽ ഒടിടി-ടിവി ഷെഡ്യൂൾ പ്രഖ്യാപനം തത്സമയം എവിടെ കാണാം?

Last Updated:

ഏപ്രിൽ, മെയ് മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇതാണ് ഐപിഎൽ പതിനേഴാം പതിപ്പിന്‍റെ ഷെഡ്യൂൾ ഇതുവരെ വെളിപ്പെടുത്താത്തതിന്‍റെ പ്രധാന കാരണം

ടാറ്റ ഐപിഎൽ
ടാറ്റ ഐപിഎൽ
ക്രിക്കറ്റ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. മത്സരം എന്നു മുതലാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ബിസിസിഐ. എന്നിരുന്നാലും മാർച്ച് 22 മുതൽ ഐപിഎൽ ആരംഭിക്കാനാണ് സാധ്യതയെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ വ്യക്തമാക്കി.
advertisement
ഏപ്രിൽ, മെയ് മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇതാണ് ഐപിഎൽ പതിനേഴാം പതിപ്പിന്‍റെ ഷെഡ്യൂൾ ഇതുവരെ വെളിപ്പെടുത്താത്തതിന്‍റെ പ്രധാന കാരണം. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ആദ്യ 15 ദിവസത്തെ ഷെഡ്യൂൾ മാത്രമേ പ്രഖ്യാപിക്കൂവെന്നും പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം അവശേഷിക്കുന്ന മത്സരങ്ങളുടെ പട്ടിക തീരുമാനിക്കുമെന്നും ധുമാൽ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ അടുത്ത മാസം ആദ്യം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2009-ൽ മാത്രം, ഐപിഎൽ പൂർണ്ണമായും വിദേശത്ത് (ദക്ഷിണാഫ്രിക്ക) നടന്നപ്പോൾ 2014 എഡിഷൻ പൊതുതിരഞ്ഞെടുപ്പ് കാരണം ഭാഗികമായി യുഎഇയിൽ നടന്നു. എന്നിരുന്നാലും, 2019 ൽ, തിരഞ്ഞെടുപ്പുകൾക്കിടയിലും ടൂർണമെന്‍റ് ഇന്ത്യയിൽ നടത്തിയിരുന്നു.
advertisement
ഐപിഎൽ ഷെഡ്യൂൾ സംബന്ധിച്ച് അറിയേണ്ട ചില കാര്യങ്ങൾ
ഐപിഎൽ 2024 ഷെഡ്യൂൾ എപ്പോൾ പ്രഖ്യാപിക്കും?
ഐപിഎൽ 2024 ഷെഡ്യൂൾ ഫെബ്രുവരി 22 വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കും.
ഐപിഎൽ 2024 ഷെഡ്യൂൾ പ്രഖ്യാപനം ഏത് ടിവി ചാനൽ സംപ്രേക്ഷണം ചെയ്യും?
ഐപിഎൽ 2024 ഷെഡ്യൂൾ പ്രഖ്യാപനം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും
ഐപിഎൽ 2024 ഷെഡ്യൂൾ പ്രഖ്യാപനത്തിൻ്റെ തത്സമയ സ്ട്രീമിംഗ് എവിടെ കാണാം?
ഷെഡ്യൂൾ പ്രഖ്യാപനം സൗജന്യമായി ജിയോ സിനിമാ ആപ്പിൽ തത്സമയം സ്ട്രീം ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024 | ഐപിഎൽ ഒടിടി-ടിവി ഷെഡ്യൂൾ പ്രഖ്യാപനം തത്സമയം എവിടെ കാണാം?
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement