advertisement

സഹപാഠിയായ യുവതിയെ ക്ലാസ് മുറിക്കുള്ളിൽ വെടിവെച്ചു കൊന്ന നിയമവിദ്യാർത്ഥി സ്വയം വെടിയുതിർത്തു

Last Updated:

ക്ലാസുകൾ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ക്ലാസ് മുറിക്കുള്ളിൽ സഹപാഠിയായ യുവതിയെ വെടിവെച്ചു കൊന്ന ശേഷം നിയമ വിദ്യാർത്ഥി സ്വയം വെടിയുതിർത്തു. പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ ഉസ്മ ഗ്രാമത്തിലെ കോളേജിലാണ് സംഭവം നടന്നത്. സന്ദീപ് കൗർ എന്ന പെൺകുട്ടിയാണ് വെടിയേറ്റ് മരിച്ചത്. ആക്രമണം നടത്തിയ പ്രിൻസ് രാജ് ഗുരുതരാവസ്ഥയിലാണെന്നും പോലീസ് അറിയിച്ചു.
ആക്രമണം നടത്തിയ പ്രിൻസ് രാജും കൊല്ലപ്പെട്ട സന്ദീപ് കൗറും ഒന്നാം വർഷ നിയമ വിദ്യാർത്ഥികളും സഹപാഠികളുമായിരുന്നു. ഇവർക്ക് ഏകദേശം 19-20 വയസ്സ് പ്രായമുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ജഗ്ബീർ സിംഗ് പറഞ്ഞു. ക്ലാസുകൾ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. ഗുരുതരാവസ്ഥയിലായ പ്രിൻസ് രാജിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളേജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ പ്രിൻസും സന്ദീപും മറ്റൊരു വിദ്യാർത്ഥിനിയും ക്ലാസ് മുറിയിൽ ഒരുമിച്ചിരിക്കുന്നത് കാണാം. പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ പ്രിൻസ് സന്ദീപിന്റെ തലയ്ക്ക് വെടിയുതിർക്കുകയും തുടർന്ന് സ്വയം വെടിവെച്ച് തറയിൽ വീഴുകയുമായിരുന്നു. സന്ദീപിനൊപ്പം ഇരുന്നിരുന്ന വിദ്യാർത്ഥിനി ഞെട്ടലോടെ എഴുന്നേറ്റ് പരിശോധിച്ചപ്പോൾ സന്ദീപ് ചലനമറ്റ നിലയിലായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ മറ്റ് വിദ്യാർത്ഥികൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന സന്ദീപിനെ കണ്ട് ഭയന്നോടി.
advertisement
ഒരു വിദ്യാർത്ഥി എങ്ങനെ ആയുധവുമായി കോളേജിനുള്ളിൽ പ്രവേശിച്ചു എന്ന ചോദ്യം അവർ ഉന്നയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മല്ലിയൻ ഗ്രാമ സ്വദേശിയാണ് പ്രിൻസ് രാജ്, നൗഷേര പന്നുവൻ ഗ്രാമവാസിയാണ് സന്ദീപ് കൗർ.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
സഹപാഠിയായ യുവതിയെ ക്ലാസ് മുറിക്കുള്ളിൽ വെടിവെച്ചു കൊന്ന നിയമവിദ്യാർത്ഥി സ്വയം വെടിയുതിർത്തു
Next Article
advertisement
കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ അയോഗ്യനെന്ന് KPCC ലെറ്റര്‍ഹെഡില്‍; വ്യാജവാർത്തക്കെതിരെ സണ്ണി ജോസഫ് പരാതി നല്‍കി
കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ അയോഗ്യനെന്ന് KPCC ലെറ്റര്‍ഹെഡില്‍; വ്യാജവാർത്തക്കെതിരെ സണ്ണി ജോസഫ് പരാതി നല്‍കി
  • കെപിസിസി ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ സണ്ണി ജോസഫ് പരാതി നല്‍കി

  • കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്നതാണ് വ്യാജകത്തിന്റെ ലക്ഷ്യം

  • സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്ത നീക്കം ചെയ്യണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു

View All
advertisement