advertisement

കോഴിക്കോട് പെൺകുട്ടിയെ പിന്തുടർന്ന് ലൈം​ഗികാതിക്രമം; യുവാവ് പിടിയിൽ

Last Updated:

കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്

News18
News18
കോഴിക്കോട്: പെൺകുട്ടിയെ വിവിധയിടങ്ങളിൽ എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ പൊലീസ് പിടികൂടി. വെള്ളരിക്കൽ സ്വദേശി ഷൗക്കത്തലിയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്.
വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ പ്രതി ബസ്സിൽ വെച്ച് പിന്തുടരുകയായിരുന്നു. തുടർന്ന് നഗരത്തിലെ മാളിൽ എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് പരാതി.
ഈ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വനിതാ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ തുളസിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കോഴിക്കോട് വെച്ച് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് പെൺകുട്ടിയെ പിന്തുടർന്ന് ലൈം​ഗികാതിക്രമം; യുവാവ് പിടിയിൽ
Next Article
advertisement
കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
  • കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്ക് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു

  • പിണറായി വിജയൻ മുഖ്യമന്ത്രിയായി മുൻതൂക്കമെങ്കിലും വി ഡി സതീശൻ ശക്തമായ വെല്ലുവിളി ഉയർത്തുന്നു

  • വിലക്കയറ്റവും തൊഴിലില്ലായ്മയും വോട്ടർമാരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളാണ്

View All
advertisement